ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ ജന്മിയും റവന്യുമന്ത്രി കുടിയാനുമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് കുട്ടനാട് പൂപ്പള്ളിയില്‍ നടത്തിയ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കിയില്ലെങ്കില്‍ അഴിമതിക്കാരനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ രാജി യുഡിഎഫ് ആവശ്യപ്പെടും. തോമസ് ചാണ്ടിയെന്ന അഴിമതിക്കാരന്‍ പാവങ്ങളെയാണോ പാവങ്ങളുടെ പാര്‍ട്ടിയെയാണോ കോടികള്‍ നല്‍കി സഹായിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാണ്ടിയുടെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ ഉന്തും തള്ളുമുണ്ടായി.
















