കൊച്ചി: ലോകത്താകെ കമ്മ്യൂണിസ്റ്റുകള്‍ കൊന്നൊടുക്കിയത് 940 ലക്ഷം പേരെ. യൂറോപ്പിലെ ഒരുപറ്റം ചരിത്രകാരന്മാര്‍ ചേര്‍ന്നു തയാറാക്കിയ ‘ദ് ബ്ലാക് ബുക് ഓഫ് കമ്മ്യൂണിസം’ ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ നടത്തിയ ക്രൂരതകള്‍ തെളിവുസഹിതം വിവരിക്കുന്നു. റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷിക വേളയും, കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരത ഇന്ത്യയൊട്ടാകെ ചര്‍ച്ചയാകുന്നതുമാണ് ഇതിന്റെ കാലിക പ്രസക്തി.
18 വര്‍ഷം മുമ്പ് ഇറങ്ങിയ പുസ്തകം പറയുന്നു: മുന്‍ സോവ്യറ്റ് യൂണിയനിലാണ് 25 ദശലക്ഷം പേര്‍ കൊല്ലപ്പെട്ടത്. ചൈനയില്‍ 65 ദശലക്ഷം. വിയറ്റ്നാം 10 ലക്ഷം, വടക്കന്‍ കൊറിയ 20 ലക്ഷം, കംബോഡിയ 20 ലക്ഷം, കിഴക്കന്‍ യുറോപ്പ് 10 ലക്ഷം, ആഫ്രിക്ക 17 ലക്ഷം, അഫ്ഗാനിസ്ഥാന്‍ 15 ലക്ഷം, ലാറ്റിന്‍ അമേരിക്ക ഒന്നര ലക്ഷം. … കുറ്റകൃത്യങ്ങള്‍, ഭീകരത, മര്‍ദ്ദനം എന്നിവയായിരുന്നു, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ മുഖമുദ്രയെന്ന് പുസ്തകം സ്ഥാപിക്കുന്നു.
കമ്മ്യൂണിസം ലോകത്താകെ പരാജയപ്പെടാന്‍ ചരിത്രകാരന്മാര്‍ വിലയിരുത്തുന്ന കാരണങ്ങള്‍ ഇവയാണ്
ഒന്ന്: വികസിത രാജ്യങ്ങളിലെ മുതലാളിത്തം നിലപാടുകളില്‍ കാര്‍ക്കശ്യം കുറച്ചു. രണ്ട്: കാള്‍ മാര്‍ക്സിന്റെ പ്രചവനം തെറ്റി. വ്യവസായവല്‍ക്കരണമാണ് സാമ്പത്തിക ഭാവിയുടെ ശക്തിയെന്ന ദര്‍ശനം പൊളിഞ്ഞു. മൂന്ന്: സാങ്കേതിക വളര്‍ച്ചയുടെ കാലത്ത് സാമ്പത്തിക സഹകരണത്തിന്റെ അടിസ്ഥാനം നിര്‍ണ്ണയിക്കുന്നതില്‍ കമ്മ്യൂണിസം പരാജയപ്പെട്ടു. നാല്: സാമ്പത്തിക ലക്ഷ്യങ്ങളേക്കാള്‍ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തുള്ള നയം എല്ലാം വിരുദ്ധ ദിശയിലാക്കി. അഞ്ച്: ആഗോള കമ്മ്യൂണിസംതന്നെ നവ ചിന്തയില്ലാതെ വന്നതിനാല്‍ പ്രഹരമേറ്റു തകര്‍ന്നു. നവ ഇടതുപക്ഷം, യുറോ കമ്മ്യൂണിസം, അനലിറ്റിക്കല്‍ മാര്‍ക്സിസം മുതലയാലവ ദൈവവിശ്വാസ നിഷേധവുമായി, ചരിത്രകാരന്മാരുടെ പുസ്തകം വിലയിരുത്തുന്നു.
















