ന്യൂദല്‍ഹി: എഞ്ചിനീയറിങ് അടക്കമുള്ള സാങ്കേതിക കോഴ്‌സുകളില്‍ വിദൂര വിദ്യാഭ്യാസം വേണ്ടെന്ന് സുപ്രീംകോടതി. ഇത്തരം കോഴ്‌സുകളില്‍ വിദൂര വിദ്യാഭ്യാസം വഴി നടത്തരുതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.
ഇത് സംബന്ധിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ വിധി സുപ്രിംകോടതി ശരിവെച്ചു. എന്നാല്‍ സാങ്കേതിക കോഴ്‌സുകളില്‍ വിദൂര വിദ്യാഭ്യാസം ആകാമെന്ന ഒഡിഷ ഹൈക്കോടതിയുടെ വിധി റദ്ദാക്കി.
രണ്ട് വര്‍ഷം മുന്‍പാണ് ഇത് സംബന്ധിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി വരുന്നത്. എന്നാല്‍ ഇതിനെതിരെ ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
















