മംഗലാപുരം എംപി നളീന്‍കുമാര്‍ കട്ടീല്‍ വിപിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍
തിരൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്ന് മംഗലാപുരം എംപി നളീന്‍കുമാര്‍ കട്ടീല്‍. വിപിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ പോലീസ് അന്വേഷിക്കുന്നതില്‍ വിശ്വാസ്യതയില്ല.
കൊലപാതകം നടന്നിട്ട് രണ്ടര മാസം പിന്നിടുമ്പോഴും മുഖ്യപ്രതികളെ പിടികൂടാനോ ഗൂഢാലോചന കണ്ടെത്താനോ പോലീസിന് സാധിച്ചിട്ടില്ല. നിഷ്പക്ഷമായ അന്വേഷണം പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ.നന്ദകുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
















