ആഗോളതാപനത്തിന് മറുമരുന്നായി വിദ്യാര്‍ത്ഥിക്കൂട്ടം. ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂളിലെ കുട്ടികളാണ് ആഗോളതാപനത്തിന് പരിഹാരം നിര്‍ദ്ദേശിക്കുന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിനെ സ്വാംശീകരിച്ചെടുത്ത് വിവിധാവശ്യങ്ങള്‍ക്ക് ഉപയുക്തമാക്കാമെന്ന കണ്ടെത്തലാണ് ഇവര്‍ നടത്തിയിരിക്കുന്നത്.
വലിയ കണ്ടെയ്‌നര്‍ ബാര്‍ജിലേക്ക് ഫാനിന്റെ സഹായത്താല്‍ അന്തരീക്ഷമലിനീകരണത്തിന് വിധേയമായ വായു കയറ്റുന്നതാണ് ആദ്യപടി. ഉയര്‍ന്ന താപനിലയിലുള്ള ഫില്‍റ്ററിലൂടെ പോകുമ്പോള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വേര്‍തിരിക്കപ്പെടുകയാണ്. ഇത് സംഭരിച്ച് വ്യവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയെന്നതാണ് പ്രോജക്റ്റിന്റെ സാമ്പത്തിക വിജയം.
പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ ഫാഹിം മുഹമ്മദ്, മുഹമ്മദ് അസ്ലം, ഗോകുല്‍ ഗോപകുമാര്‍ എന്നിവരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍.
















