തിരമാലകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതി വിശദീകരിക്കുന്ന കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് വിദ്യാര്‍ത്ഥികള്‍
കടല്‍ത്തിരമാലകള്‍ക്ക് ഒത്തിരി കഥകള്‍ പറയാനുണ്ടെന്ന് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. രാജ്യം നേരിടുന്ന ഊര്‍ജ പ്രതിസന്ധി തിരമാലകള്‍ക്ക് തീര്‍ക്കാനാവുമെന്ന് തിരമാലകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന മോഡല്‍ വിശദീകരിച്ചു കൊണ്ടാണ് ടീം ലീഡര്‍ അഖില്‍ ഹരീന്ദ്രന്‍ ഉറപ്പു നല്‍കുന്നത്.
തീരങ്ങളില്‍ എത്തുന്ന തിരമാലകളുടെ ശക്തിയില്‍ വെള്ളം ടര്‍ബൈനിലൂടെ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദനം. തിരമാലകളുടെ ഉയര്‍ച്ചയല്ല പകരം അവ ജലത്തിലുണ്ടാക്കുന്ന സമ്മര്‍ദ്ദമാണ് ഊര്‍ജ്ജമാക്കി മാറ്റുന്നത്. കേരളത്തിലെ 70 ശതമാനം കടല്‍ത്തീരവും ജനങ്ങള്‍ സന്ദര്‍ശിക്കുന്നതല്ല.
അവിടെ ഈ സംവിധാനം പാതി വെള്ളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന രീതിയില്‍ സ്ഥാപിക്കാവുന്നതാണ്. അതിനാല്‍ ബീച്ചുകള്‍ കാണാന്‍ വരുന്ന ടൂറിസ്റ്റുകള്‍ക്ക് തടസ്സമാകില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
















