രാജഗിരി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലേയ്‌ക്ക് കുട്ടി ശാസ്ത്രജ്ഞരുടെ പ്രവാഹം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള കണ്ടുപിടുത്തങ്ങളുടെ ചുമടുമായി വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍ക്കൊപ്പം ഓഡിറ്റോറിയത്തിലേക്കെത്തി.
മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുകയെന്ന ലക്ഷ്യത്തിനപ്പുറം തങ്ങളുടെ ഓരോ കണ്ടുപിടുത്തങ്ങളെയും ലോകത്തിനുമുന്നില്‍ തുറന്നു കാട്ടുകയെന്ന ലക്ഷ്യത്തിലാണ് ഓരോരുത്തരും പ്രദര്‍ശന ഹാളിലേക്കെത്തിയത്.
തങ്ങളുടെ കണ്ടുപിടുത്തങ്ങളെക്കുറിച്ച് അറിയാന്‍ മുന്നിലെത്തിയ ഡോ. വി.പി. ജോയിയുമായി കുട്ടികള്‍ ആശയവിനിമയം നടത്തി. അദ്ദേഹത്തെ പോലുള്ള വ്യക്തികളാണ് തങ്ങള്‍ക്ക് പ്രചോദനമെന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു.
















