കണ്ണൂര്‍: ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന ആറ് കണ്ണൂര്‍ സ്വദേശികളുടെ വിശദാംശങ്ങള്‍ പുറത്ത്. ചെക്കിക്കുളം സ്വദേശി അബ്ദുള്‍, വളപട്ടണം സ്വദേശികളായ അബ്ദുള്‍ മനാഫ്, ഷബീര്‍, സുഹൈല്‍, ഭാര്യ റിസ്‌വാന, പാപ്പിനിശേരി സ്വദേശി സഫ്‌വാന്‍ എന്നിവരാണ് ഐഎസില്‍ ചേര്‍ന്നത്. വര്‍ഷങ്ങളായി ഇവര്‍ സിറിയയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു.
ഇവരുടെ ഫോട്ടോകളും പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. അബ്ദുള്‍ മനാഫ് കടന്നത് വ്യാജ പാസ്‌പോര്‍ട്ടിലാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ കടന്നത് നേരത്തെ പിടിയിലായ ഷാജഹാന്‍ വഴിയെന്നും പോലീസ് വ്യക്തമാക്കി. ഐഎസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂരില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പോലീസിനു ഇവരെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.
















