Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മണ്ണെണ്ണ വിളക്കിനു കീഴില്‍ ഒരു കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 02:05 pm IST
in Thiruvananthapuram

തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്നലെ സെക്രട്ടേറിയറ്റ് പരിസരം സമരങ്ങളുടെ ഘോഷയാത്രയായിരുന്നു. അവകാശ സമരങ്ങള്‍ക്ക് വേണ്ടി കൂട്ടായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ഒരുസമരം വ്യത്യസ്തമായി. നെഞ്ചില്‍ റീത്തും മൂക്കില്‍ പഞ്ഞിയുമായി ശവശരീരം പോലെ പൊരിവെയിലത്ത് ഒരു മനുഷ്യന്‍. സമീപത്ത് ലഘുലേഖയുമായി ഒരു യുവതിയും. ഭ്രാന്താണെന്ന് കരുതി കടന്നുപോയവരില്‍ നോട്ടീസ് വാങ്ങി വായിച്ചവരെല്ലാം തുടര്‍ന്ന് അഭിവാദ്യം അര്‍പ്പിക്കുന്നതാണ് കണ്ടത്.

കാരണം ആ സമരം സ്വാര്‍ഥതയ്‌ക്ക് ഉള്ളതായിരുന്നില്ല. മറിച്ച് സമൂഹത്തിനു വേണ്ടിയുള്ള ഒരു കുടുംബത്തിന്റെ പോരാട്ടമായിരുന്നു. യൂണിവേഴ്‌സിറ്റി ജീവനക്കാരനായ ജയപ്രകാശും ഭാര്യ ശ്രീകലയും ആയിരുന്നു സമരപോരാളികള്‍. ജെപി ഭൂമിക്കാരന്‍ എന്ന പേരിലാണ് 1988 മുതല്‍ ഇവര്‍ സമരരംഗത്ത് ഉള്ളത്. പൊതുസ്ഥലങ്ങളിലെല്ലാം ശൗചാലയങ്ങള്‍ ഉണ്ടാകണം എന്നതാണ് ഇവരുടെ സമരലക്ഷ്യം. നിലവിലുള്ളവയില്‍ മലമൂത്ര കരം ഒഴിവാക്കണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ന്യായമായ ആവശ്യം നേടാനായി ഇവര്‍ നടത്തിയ സഹനസമരങ്ങള്‍ തുടര്‍ക്കഥയാണ്. തുടര്‍ച്ചയായി അഞ്ചു തവണയാണ് ഇവര്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ബോധവത്കരണ യാത്ര നടത്തിയത്. അതില്‍ നാല് തവണ കാല്‍നടയായും കഴിഞ്ഞ തവണ സൈക്കിളിലും ആയിരുന്നു യാത്ര. ഒരു യാത്ര കടന്നുവന്നത് കേരളത്തിലെ ഭൂരിഭാഗം എംഎല്‍എമാരുടെയും വീടുകള്‍ കേന്ദ്രീകരിച്ച് ആയിരുന്നു. ഏകദേശം 120 ഓളം പേര്‍ ഇതിനു വേണ്ടി മുന്‍കൈ എടുക്കാം എന്ന് ഒപ്പിട്ടു കൊടുക്കുകയും ചയ്തു. എന്നാല്‍ ഇതെല്ലാം ജലരേഖയാകുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. അതില്‍ പലരും പ്രധാനവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരാണ്.

ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോടാനുകോടി രൂപ ചെലവഴിക്കുന്ന സമയത്താണ് കേരളത്തില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പണം കൊടുക്കേണ്ടി വരുന്നത് എന്ന് ഇവര്‍ പറയുന്നു. പണം കൊടുത്ത് ഉപയോഗിക്കുന്നവയാകട്ടെ വൃത്തിഹീനവുമാണ്. ഇത്തരം നിലപാടുകള്‍ക്കെതിരെയാണ് ഇവരുടെ പോരാട്ടം. സമ്പൂര്‍ണ പരസ്യ വെളിയിട വിമുക്ത സംസ്ഥാനമാണ് കേരളമെന്ന് കൊട്ടിഘോഷിക്കുമ്പോഴും ശൗചാലയങ്ങളില്‍ പണപിരിവ് നടത്തുന്നത് അന്യായമാണ് എന്ന് ഇവര്‍ ആരോപിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് പലതവണയായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കാണാന്‍ ശ്രമിച്ചെങ്കിലും നിഷേധാത്മകമായ നിലപാടുകളാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്.

സര്‍ക്കാര്‍ ചെലവില്‍ ഇത്തരം സൗകര്യങ്ങള്‍ നിര്‍മിക്കാനും പരിപാലിക്കാനും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നു എങ്കില്‍ മുന്‍കൈ എടുത്തു സംഘടനകളെയും പൊതുജനങ്ങളെയും കൊണ്ട് ഇവ നിര്‍മിക്കാനും സൗജന്യമായി സംരക്ഷിക്കാനും ഇവര്‍ ഒരുക്കമാണ്. ഇത്തരത്തില്‍ ന്യായമായ ആവശ്യത്തിനു നടത്തുന്ന ഗാന്ധിയന്‍ സമരരീതി കൊണ്ട് ഫലം ഉണ്ടായില്ലെങ്കില്‍ ജനുവരി 30 ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ജീവന്‍ ഒടുക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇന്നലത്തെ സമരം താത്കാലികമായി ഇവര്‍ അവസാനിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.