തിരുവല്ല: മദ്യപിച്ച് ലെക്ക്‌കെട്ട് ക്ഷേത്രത്തിലെത്തിയ ഇടതുപക്ഷ അനുകൂല ക്ഷേത്രസംഘടനാ നേതാവായ ജീവനക്കാരനെ ഭക്തജനങ്ങളും ഉപദേശകസമിതി ഭാരവാഹികളും ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കവിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ ജീവനക്കാരനായ വെണ്‍പാല സ്വദേശി വി.ബി.അശോകനെയാണ് ചൊവ്വാഴ്ച രാത്രി പിടികൂടിയത്. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ തിരുവല്ല സബ്ഗ്രൂപ്പ് പ്രസിഡന്റാണ് അശോകന്‍. ഒപ്പമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ രക്ഷപെട്ടു.
ദീപാരാധനയ്‌ക്ക് ശേഷം ഇയാളും മറ്റൊരു ജീവനക്കാരനും തിരുവല്ലയിലെത്തി മദ്യപിച്ചിട്ട് തിരികെ ക്ഷേത്രത്തിലെത്തുകയായിരുന്നു എന്നാണ് ഭക്തര്‍ പറയുന്നത്. ദര്‍ശനത്തിനു വന്നവരോട് മോശമായി പെരുമാറിയപ്പോഴാണ് ഇവര്‍ മദ്യപിച്ചിട്ടാണ് നില്‍ക്കുന്നതെന്ന് മനസിലായത്. അശോകനെ പിന്നീട് ഇടതു സംഘടനാ നേതാക്കളെത്തി ജാമ്യത്തിലിറക്കി.
















