കൊടുവള്ളി: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ ഷഹബാസിനും കാരാട്ട് ഫൈസലിനും മുസ്ലീം ലീഗ് നേതാക്കളുമായും ബന്ധം. കോഴിക്കോട് കൊടുവള്ളിയില്‍ ഇരുവരും ചേര്‍ന്ന് തുടങ്ങിയ സ്വര്‍ണക്കട ഉദ്ഘാടനം ചെയ്തത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളാണ്. മൂവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത് വന്നു.
പിടികിട്ടാപ്പുള്ളിയും കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതിയുമായ അബ്ദുള്‍ ലൈസിന്റെ കൂടെ യുഡിഎഫ് നേതാക്കള്‍ നില്‍ക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് നേതാക്കളുടെ ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും പുറത്തു വന്നത്.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ്, യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് എന്നിവര്‍ ലൈസിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. ലൈസിനൊപ്പം ഇടത് എംഎല്‍എമാരായ പി.ടി.എ റഹീം, കാരാട്ട് റസാഖ് എന്നിവര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
















