മലപ്പുറം: കൊടുവള്ളി നഗരസഭ കൗണ്‍സിലറും വികസന കാര്യസമിതി അധ്യക്ഷ റസിയ ഇബ്രാഹിം രാജിവച്ചു. വനിതാ ലീഗ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് റസിയ ഇബ്രാഹിം. വൈസ് ചെയര്‍മാനും ലീഗ് നേതൃത്വത്തിനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ടാണ് രാജി വച്ചത്.
ചെയര്‍പേഴ്സണ്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ് കൊടുവള്ളി നഗരസഭ.
















