കരുനാഗപ്പള്ളി: ആലപ്പാട് കരുക്കച്ചേരി ഭദ്രാദേവി ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം. ക്ഷേത്രത്തിലെ നാല് കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. 50000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രഭരണസമിതി പ്രസിഡന്റ് ആനന്ദന്‍ പറഞ്ഞു. ക്ഷേത്രത്തിലെ സിസിടിവി കാമറ തുണികൊണ്ട് മറച്ച ശേഷമാണ് മോഷണം നടത്തിയത് രാവിലെ ക്ഷേത്രത്തിലെത്തിയ ശാന്തിക്കാരനാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. സംഭവത്തില്‍ കരുനാഗപ്പള്ളി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതെരീതിയില്‍ അഴ്ചകള്‍ക്ക് മുമ്പ് വവ്വാക്കാവ് പുലിയന്‍കുളങ്ങര ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് ലക്ഷങ്ങള്‍ മോഷ്ട്ടിച്ചിരുന്നു. എന്നാല്‍ പ്രതികളെ കുറിച്ച് യാതൊരും വിവരവും പോലിസിന് ലഭിച്ചിട്ടില്ല.
















