കട്ടപ്പന: കവിളില്‍ ശൂലം കുത്തിയിറക്കിയെന്ന വ്യാജേന ദൈവങ്ങളുടെ ചിത്രങ്ങളുമായി പണപ്പിരിവിനിറങ്ങിയ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തേനി സ്വദേശികളായ മുനിയമ്മ, അമൃത എന്നിവരാണ് പിടിയിലായത്.
വായിലേക്ക് കടത്തി കടിച്ചു പിടിക്കുന്ന ശൂലം കുത്തിയിറക്കിയാണെന്നെ ഒറ്റ നോട്ടത്തില്‍ മനസിലാകൂ. രണ്ടുകവിളുകളിലും രക്തംമെന്ന് തോന്നിക്കും വിധം കുങ്കുമവും പുരട്ടും. അമ്മന്‍കോവിലിലേക്കുള്ള നേര്‍ച്ചയെന്ന പേരിലാണ് തട്ടിപ്പ് നടത്തുന്നത്. പുതിയ ബസ് സ്റ്റാന്റിലെ വ്യാപാര സ്ഥാപനങ്ങളില്‍ പിരിവ് നടത്തുന്നതിനിടെ നല്‍കിയ പണം കുറഞ്ഞുപോയതിന് ഇവര്‍ പലരോടും ദേഷ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
വ്യാപാരികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനിതാ എസ്‌ഐ ജോഷിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി തട്ടിപ്പുസംഘത്തെ പിടികൂടുകയായിരുന്നു. ഇവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തി പണം പിരിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
















