കുന്നത്തൂര്‍: സ്‌കൂള്‍ വാഹനങ്ങളിലും, സ്‌കൂള്‍ കുട്ടികളെ കൊണ്ട് പോകുന്ന കരാര്‍ വാഹനങ്ങളിലും അനധികൃതമായി പരസ്യ ബാനര്‍ കെട്ടിയത് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, ബ്രേക്ക് ലൈറ്റ്, എമര്‍ജന്‍സി നമ്പറുകള്‍ മുതലായവ മറയുന്ന തരത്തില്‍ സ്‌കൂളുകളുടെ പരസ്യ പ്രചരണത്തിന് കെട്ടിയ ബാനറുകളാണ് കുന്നത്തൂര്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാംജി.കെ.കരുണിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. കരാര്‍ വാഹനങ്ങളില്‍ പരസ്യം ചെയ്യുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ട്. ഫീസ് അടയ്‌ക്കണം. സുരക്ഷ ക്രമീകരണങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരെ ശക്തമായ നടപടി എടുത്ത് വരികയാണെന്ന് കുന്നത്തൂര്‍ ജോ. ആര്‍ടിഒ: എച്ച്.അന്‍സാരി അറിയിച്ചു.
















