കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി ഡിറ്റിപിസി വേദിയിലെ വഞ്ചിപ്പാട്ട് മത്സരത്തില്‍ താളത്തില്‍പാടി മത്സരാര്‍ത്ഥികള്‍ ജലോത്സവത്തിന്റെ വരവറിയിച്ചു. സ്‌കൂള്‍തല മത്സരത്തില്‍ പങ്കെടുത്ത സംഘങ്ങള്‍ വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ ചാലിച്ചത് പാരമ്പര്യത്തനിമയായിരുന്നു. മികച്ച മത്സരമാണ് നടന്നതെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി.
വഞ്ചിപ്പാട്ട് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തേവന്നൂര്‍ ഗവ. ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കൊറ്റങ്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഒന്നാം സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊല്ലം ഗവ. മോഡല്‍ എച്ച് എസ്‌സ്, ഇടത്തറ മുഹമ്മദന്‍സ് സ്‌കൂള്‍ രണ്ടാം സ്ഥാനവും വള്ളിക്കീഴ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വള്ളിക്കീഴ് ഗവണ്‍മെന്റ് സ്‌കൂളും സെന്റ് ജോസഫ് സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. അഞ്ചാലുംമൂട് ഗവണ്‍മെന്റ് സ്‌കൂളിനാണ് മൂന്നാം സ്ഥാനം.
















