കൊട്ടാരക്കര: ഭൂമികുഭംകോണത്തില്‍ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ന് വെളിയം പഞ്ചായത്ത് ഓഫിസിലേക്ക് ബിജെപി മാര്‍ച്ച് നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ അറിയിച്ചു. ഭൂമി തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരാഷ്‌ട്രീയ മാഫിയകളെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭൂമി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ബഹുജനപ്രക്ഷോഭത്തിന് ബിജെപി തയ്യാറാകും. ഇക്കാര്യത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന മൗനം ഇതിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നു എന്നാണ്. ഇത് പുറത്ത് കൊണ്ട് വരാന്‍ ശക്തമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിജയകുമാര്‍ ആവശ്യപ്പെട്ടു.
















