കുണ്ടറ: വെള്ളിമണ്‍ കൊട്ടാരം ജങ്ഷനില്‍ വര്‍ഷങ്ങളായി സ്ഥാപിച്ചിരുന്ന ഭാരതംബയുടെ പ്രതിമ കഴിഞ്ഞ ദിവസം രാത്രി അടിച്ചുതകര്‍ത്തു. ഇതിന് മുമ്പ് ഒരു പ്രാവശ്യം സിപിഎമ്മുകാര്‍ നശിപ്പിച്ച പ്രതിമ ശരിയാക്കിയതാണ്. അന്ന് പ്രതികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച കുണ്ടറ എസ്‌ഐയെ സ്ഥലം മാറ്റി.
പുതിയ എസ്‌ഐ വന്നതിന് ശേഷം സിപിഎം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. സിപിഎം ഏരിയ സെക്രട്ടറിയുടെയും എംഎല്‍എയുടെയും സ്ഥലമായതിന്റെ ബലത്തിലാണ് അക്രമങ്ങള്‍. സ്ഥലത്ത് ഇല്ലാത്തവരെപോലും പ്രതികളാക്കി ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നു. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് വെള്ളിമണ്‍ ഭാഗത്തു സിപിഎമ്മുകാരുടെ പ്രവര്‍ത്തനമെന്ന് വിവിധ സംഘടനാ നേതാക്കള്‍ പറഞ്ഞു.
















