Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഉപദേശക സമിതികള്‍ വേണ്ടെന്ന് സിഐടിയു യൂണിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 09:55 pm IST
in Kerala

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ ഉപദേശക സമിതികള്‍ വേണ്ടെന്ന് ആവശ്യപ്പെടാന്‍ സിഐടിയു സംഘടനയായ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ നീക്കം. ദേവസ്വം ജീവനക്കാര്‍ ക്ഷേത്രങ്ങള്‍ ഭരിച്ചാല്‍ മതിയെന്നാണ് യൂണിയന്റെ പുതിയ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് കോണ്‍ഫെഡറേഷന്റെ യൂണിറ്റ് തലസമ്മേളനങ്ങളിലും കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലും അനൗദ്യോഗികമായി ചര്‍ച്ചകള്‍ നടന്നു. ക്ഷേത്ര ഉപദേശക സമിതികളില്‍ അധികവും ഹൈന്ദവ സംഘടനകളാണെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നിര്‍ദ്ദേശാനുസരണം പുതിയ നീക്കം.

ക്ഷേത്ര ഉപദേശക സമിതികളുടെ മേല്‍നോട്ടത്തിലായിരുന്നു ദേവസ്വം ക്ഷേത്രങ്ങളില്‍ ഉത്സവാഘോഷങ്ങള്‍ നടത്തിവരുന്നത.് ഉപദേശക സമിതികള്‍ രൂപീകരിക്കുന്നതിനു മുമ്പ് ക്ഷേത്രങ്ങളില്‍ സബ്ഗ്രൂപ്പ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരുന്ന കമ്മറ്റികളായിരുന്നു ഉത്സവങ്ങള്‍ നിയന്ത്രിച്ചിരുന്നത്. സബ് ഗ്രൂപ്പ് ഓഫീസര്‍മാരായി ക്ഷേത്രങ്ങളില്‍ നിയമിക്കപ്പെടുന്നതില്‍ അധികവും സിപിഎം അനുഭാവമുള്ള ഉദ്യോഗസ്ഥരായിരുന്നു. ഇത്തരത്തില്‍ സബ്ഗ്രൂപ്പ് ഓഫീര്‍മാരുടെ ഇഷ്ടക്കാരായിരുന്നു കമ്മറ്റികളില്‍ ഇടം പിടിച്ചിരുന്നത്. ക്ഷേത്ര പൂജാചടങ്ങുകളെക്കാള്‍ ഉപരി പാര്‍ട്ടി കലാസംഘടനകളുടെ കലാപരിപാടികള്‍ക്കായിരുന്നു ആഘോഷങ്ങളില്‍ പ്രാധാന്യം നല്‍കിയിരുന്നുത്.

ക്ഷേത്രത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തി ക്ഷേത്ര വിശ്വാസത്തിനെതിരെയുള്ള നിരവധി കലാപരിപാടികള്‍ ഉത്സവപ്പറമ്പുകളില്‍ അരങ്ങേറിയിരുന്നു. ഈ ഇനത്തില്‍ ലക്ഷക്കണക്കിന് രൂപയും വിനിയോഗിച്ചു. കലാപരിപാടികള്‍ക്ക് നല്‍കുന്ന തുകയുടെ പകുതിയും പാര്‍ട്ടിഫണ്ട് കൂടി ലക്ഷ്യമാക്കിയായിരുന്നു കണക്കെഴുത്ത്. ഉത്സവപ്പിരിവ് സംബന്ധമായ കണക്കുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ ഭക്തജനങ്ങള്‍ കമ്മറ്റികള്‍ക്കെതിരെ രംഗത്ത് എത്തി. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഉപദേശക സമിതികള്‍ രൂപീകരിച്ചത്. ഇതിലേക്കായി പ്രത്യേക മാനദണ്ഡങ്ങളും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ സിപിഎം പ്രാദേശിക നേതാക്കള്‍ ക്ഷേത്ര കമ്മറ്റികളില്‍ നിന്നു പുറത്തായി. തുടര്‍ന്ന് വന്ന ഉപദേശക സമിതികള്‍ ഹൈന്ദവ സമ്മേളനങ്ങള്‍ക്കും ക്ഷേത്രകലകള്‍ക്കും പ്രാധാന്യം നല്‍കി. ഇത് ഹൈന്ദവ ഏകീകരണത്തിന് കാരണമായെന്നാണ് സിപിഎം ബൗദ്ധികതലത്തിലെ വിലയിരുത്തല്‍.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പകുതിയോളം ക്ഷേത്രങ്ങളില്‍ കലാവധി കഴിഞ്ഞിട്ടും പുതിയ ഉപദേശക സമിതികള്‍ രൂപീകരിക്കുന്നില്ല. മുന്‍ ഉപദേശക സമിതികള്‍ ക്രമക്കേട് നടത്തിയെന്നാണ് അധികൃതരുടെ ആരോപണം. എന്നാല്‍ വ്യക്തമായ തെളിവുകള്‍ നല്‍കാതെ ആരെങ്കിലും പരാതി നല്‍കിയാല്‍ രാഷ്‌ട്രീയപ്രേരിതമായി ഉപദേശക സമിതിയെ അയോഗ്യമാക്കുന്ന രീതിയാണ് നടന്നുവരുന്നത്. ദേവസ്വം ജീവനക്കാര്‍ തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

പുതിയ വാര്‍ത്തകള്‍

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.