Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പന്തളത്ത് തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കാന്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 07:46 pm IST
inPathanamthitta

പന്തളം: മണ്ഡലമകരവിളക്ക് ഉത്സവക്കാലത്ത് പന്തളത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി കുറുന്തോട്ടയം കവല, മണികണ്ഠന്‍ ആല്‍ത്തറയ്‌ക്കു സമീപം പറവേലിപ്പടി, വലിയകോയിക്കല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സഹായകേന്ദ്രങ്ങള്‍ സ്ഥാപിക്കും. തിരുവാഭരണം ദര്‍ശനത്തിനു തുറന്നുവയ്‌ക്കമ്പോള്‍ ശക്തമായ പോലീസ് നിരീക്ഷണവും സംരക്ഷണവുമൊരുക്കും. നഗരസഭയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ അനുബന്ധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തും. നഗരസഭയുടെ അതിര്‍ത്തികളില്‍ സൂചനാബോര്‍ഡുകളും ക്ഷേത്രക്കടവിലുള്‍പ്പെടെ അപകട സാദ്ധ്യത ഉള്ളിടങ്ങളിലെല്ലാം മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിക്കും.

അന്നദാന മണ്ഡപമുള്‍പ്പെടെ എല്ലായിടത്തും കുടിവെള്ളമെത്തിക്കും. പൊതുമരാമത്തുവകുപ്പ് നടത്തുന്ന 52 റോഡുകളിലെയും പണികള്‍ നവം 10നു മുമ്പ് പൂര്‍ത്തീകരിക്കും.

കുറുന്തോട്ടയം പാലത്തിതിനനുവദിച്ചതില്‍ മിച്ചം വന്ന തുക ഉപയോഗിച്ച് എംസി റോഡില്‍ കുറുന്തോട്ടയം കവല മുതല്‍ പറവേലിപ്പടി വരെ റോഡിനിരുവശവും ഫുട്പാത്ത് പണിത് ടൈത്സ് ഇടും. മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ളവ തടയാന്‍ താല്പികമായി എക്‌സൈസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. എക്‌സ്പ്രസ്സ്, സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെയുള്ള ബസ്സുകള്‍ക്ക് പറവേലിപ്പടിയില്‍ സ്റ്റോപ്പ് അനുവദിക്കും.

അവിടെ ഒരു ഉദ്യോഗസ്ഥന്റെ സേവനമുണ്ടാകും. ഭക്ഷ്യ സുരക്ഷാ, പൊതുവിതരണം അളവുതൂക്കം എന്നീ വിഭാഗങ്ങള്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കും. ആരോഗ്യവകുപ്പിന്റെ കീഴില്‍ അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ എന്നിവയുടെ താല്കാലിക ഡിസ്‌പെന്‍സറികള്‍ സ്ഥാപിച്ച് ഡോക്ടര്‍മാരുടെ സേവനവും മരുന്നും സൗജന്യമായി നല്കും. രാത്രി ക്ഷേത്ര നട അടയ്‌ക്കുന്നതുവരെ ഈ സേവനമുണ്ടാകും. തിരുവാഭരണഘോഷയാത്രയെ ആംബുലന്‍സും മെഡിക്കല്‍ സംഘവും അനുഗമിക്കും

അഗ്‌നിശമന രക്ഷാസേന താല്ക്കാലിക സ്റ്റേഷന്‍ ആരംഭിക്കും. അവരുടെ ആംബുലന്‍സിന് രോഗികളുമായി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ളയിടത്തേക്കു പോകുന്നതിനുള്ള അനുമതി നല്കും. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിയന്ത്രിക്കും. സാനിറ്റേഷന്‍ സൊസൈറ്റി വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാക്കും.

തീര്‍ത്ഥാടക വാഹനങ്ങളുടെ അറ്റകറ്റപ്പണികള്‍ക്കു സഹായമേകാന്‍ മോട്ടോര്‍ വാഹന വകുപ്പ് സൗകര്യം ഏര്‍പ്പെടുത്തും. തീര്‍ത്ഥാടകര്‍ അച്ചന്‍കോവിലാറ്റിലെ അപകടകരമായ കുത്തൊഴുക്കില്‍ പെടാതിരിക്കാന്‍ തടയണയില്‍ വേലി സ്ഥാപിക്കും. കൈപ്പുഴ ക്ഷേത്രത്തിനു സമീപമുള്ള കടവുകളില്‍ കയറു കെട്ടി സുരക്ഷയൊരുക്കും. മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ ശുചിത്വമിഷന്‍ നടപടികളെടുക്കും. ജില്ലയിലെ മന്ത്രിയായ മാത്യു ടി. തോമസുമായി ചര്‍ച്ച ചെയ്ത് വേണ്ട എല്ലാ കാര്യങ്ങളും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങളും നവംബര്‍ 5നു മുമ്പുതന്നെ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.

എംഎല്‍എമാരായ ചിറ്റയം ഗോപകമാര്‍, വീണാ ജോര്‍ജ്ജ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം കെ. രാഘവന്‍, പന്തളം നഗരസഭാദ്ധ്യക്ഷ റ്റി.കെ. സതി, ഉപാദ്ധ്യക്ഷന്‍ ഡി. രവീന്ദ്രന്‍, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.