കരുനാഗപ്പള്ളി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന തൊഴിലുറപ്പ് പദ്ധതി രാഷ്‌ട്രീയ മുതലെടുപ്പിനായി നിര്‍ത്തിവച്ച അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ഓച്ചിറ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ജോ.ബിഡിഒയെ ഉപരോധിച്ചു. സമീപ ബ്ലോക്ക് പഞ്ചായത്തുകളുടെ അധീനതയിലുള്ള പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതികള്‍ കാര്യക്ഷമമായി നടത്തുന്നു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതിയിലുള്ള പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതി രാഷ്‌ട്രീയ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി തടസപ്പെടുത്തുകയാണെന്ന് ബിജെപി ആരോപിച്ചു.
ബിജെപി ജില്ലാ ട്രഷറര്‍ അനില്‍ വാഴപ്പള്ളി, നിയോജകമണ്ഡലം പ്രസിഡന്റ് വിജയന്‍, മോഹനന്‍, മധു, ജയ കുമാരി, ഇന്ദിര ഗോപകുമാര്‍, ശരത് കുമാര്‍, ലത, ദേവി, വിപിന്‍, പ്രിയമാലിനി, സജിമോള്‍, രാംകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നവംബര്‍ ഒന്നുമുതല്‍ തടസങ്ങള്‍ നീക്കി തൊഴിലുറപ്പ് പദ്ധതി ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പില്‍ ഉപരോധം സമരം അവസാനിപ്പിച്ചു.
















