ന്യൂദല്‍ഹി: ഇന്ത്യയില്‍ ഏറ്റവും സമ്പന്നമായ പ്രാദേശിക പാര്‍ട്ടി ഡിഎംകെയാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. 77.63 കോടി രൂപയാണ് ഡിഎംകെയുടെ വരുമാനം. എഐഎഡിംകെയാണ് രണ്ടാമത്, 54.938 കോടി രൂപ. 15.978 കോടിയുള്ള ടിഡിപിയാണ് മൂന്നാമത്. മൊത്തം 47 പ്രാദേശിക പാര്‍ട്ടികളാണ് ഇന്ത്യയിലുള്ളത്. ഇവയില്‍ 32 എണ്ണങ്ങളുടെ മൊത്തം വരുമാനം 221.48 കോടിയാണ്. 15 പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
32 പാര്‍ട്ടികളില്‍ 14 എണ്ണം വരവിനേക്കാള്‍ ചെലവുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയവയുടെ സ്വത്തില്‍ 80 ശതമാനവും ചെലവഴിച്ചിട്ടില്ല. പല പ്രാദേശിക പാര്‍ട്ടികള്‍ക്കും അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നാണ് പണം ലഭിച്ചിരിക്കുന്നത്.
















