തിരുവനന്തപുരത്ത് ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നിര്‍വ്വഹിക്കുന്നു. ഗവര്‍ണര്‍ പി.സദാശിവം,മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എ.സമ്പത്ത് എം.പി. സമീപം.
തിരുവനന്തപുരം: കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ ഊര്‍ജകേന്ദ്രമാണെന്ന്് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഡിജിറ്റല്‍ ഇന്ത്യയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും ടെക്‌നോസിറ്റി ശിലാസ്ഥാപനം നിര്‍വഹിച്ച് രാഷ്‌ട്രപതി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം തുടങ്ങി നിരവധി മേഖലകളില്‍ കേരളംമാതൃകയാണ്.
സമ്പദ് വ്യവസ്ഥയുടെയും തൊഴിലവസര സൃഷ്ടിയുടെയും ഭാവി നിലകൊള്ളുന്നത് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ നാം നേടുന്ന വിജയത്തെ ആശ്രയിച്ചാണ്. നാളെത്തെ തൊഴിലുകളും ഇന്റര്‍നെറ്റില്‍ നിന്നുള്ള അവസരങ്ങളും ഉണ്ടാകാന്‍ പോകുന്നത് ഡിജിറ്റല്‍ മേഖലയിലായിരിക്കും. രാജ്യത്ത് ഏറ്റവുമധികം മൊബൈല്‍ഫോണ്‍ സാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം.
ജീവിതശ്രേണിയുടെ താഴെത്തട്ടിലുള്ള ജനങ്ങള്‍ക്കു പോലും പുതിയ സാങ്കേതിക വിദ്യയെ പുണരാന്‍ വളരെവേഗത്തില്‍ സാധിക്കുന്നു. ഐടി അടിസ്ഥാനമാക്കിയുള്ള കയറ്റുമതി, ഐടി സേവന കമ്പനികള്‍ എന്നിവയുടെ കാര്യത്തില്‍ രാജ്യത്ത് കേരളം എട്ടാം സ്ഥാനത്തു നില്‍ക്കുന്നു. കേരളത്തിലെ ഒരു ലക്ഷം യുവാക്കള്‍ ഐടി മേഖലയില്‍ ജോലിചെയ്യുന്നു.
ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എ. സമ്പത്ത് എംപി, സി ദിവാകരന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.
















