Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഴുത്തിന്റെ ലോകത്ത് ഇരിപ്പിടം തീര്‍ത്ത കുഞ്ഞിക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 10:09 pm IST
in Kerala

കോഴിക്കോട്: എന്തും തുറന്നെഴുതാനുള്ള തന്റേടവും എഴുത്തിനുപയോഗിച്ച നര്‍മ്മം വിതറുന്ന ഭാഷയുമാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയെ സാധാരണക്കാരിലേക്ക് അടുപ്പിച്ചത്. മാധവിക്കുട്ടി, കാക്കനാടന്‍, എം.പി. നാരായണപ്പിള്ള തുടങ്ങിയ ആധുനികര്‍ക്കൊപ്പം എഴുതിതുടങ്ങിയ പുനത്തില്‍ പക്ഷേ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥാപ്രപഞ്ചം സൃഷ്ടിച്ചെടുക്കുകയായിരുന്നു. എഴുത്തും ജീവിതവും കൂടിച്ചേര്‍ന്നപ്പോള്‍ വായനക്കാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം പുനത്തില്‍ കുഞ്ഞബ്ദുള്ള കുഞ്ഞിക്കയായി മാറി. എഴുത്തിന്റെ ലോകത്ത് സ്വയം ഇരിപ്പിടം തീര്‍ക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞബ്ദുള്ളയുടെ സാഹിത്യജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ ഇടമായിരുന്നു അലീഗഢ് കാമ്പസ്. അലീഗഢിലെ തടവുകാരന്‍ എന്ന പേരില്‍ കഥാസമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്. മരുന്ന് എന്ന നോവലിന്റെ പശ്ചാത്തലവും അലീഗഢ് ആണ്. മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്‌നിക്കിനാവുകള്‍, കലീഫ, നവഗ്രഹങ്ങളുടെ തടവറ (സേതുവുമായി ചേര്‍ന്നെഴുതിയത്) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍.

അലിഗഢ് കഥകള്‍, ക്ഷേത്രവിളക്കുകള്‍, കുറേ സ്ത്രീകള്‍, മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍, പുനത്തിലിന്റെ 101 കഥകള്‍, ദു:ഖിതര്‍ക്ക് ഒരു പൂമരം, സതി, നരബലി, അകമ്പടിക്കാരില്ലാതെ, ക്യാമറാക്കണ്ണുകള്‍, മുയലുകളുടെ നിലവിളി എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. നഷ്ടജാതകം ആണ് ആത്മകഥ. ആത്മവിശ്വാസം വലിയമരുന്ന്, പുതിയ മരുന്നും പഴയ മരുന്നും തുടങ്ങിയ ലേഖനസമാഹാരങ്ങളും എഴുതി. ഡോക്ടര്‍ അകത്തുണ്ട്, നടപ്പാതകള്‍ തുടങ്ങിയ അനുഭവക്കുറിപ്പുകളും വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ എന്ന യാത്രാവിവരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

സ്മാരകശിലകള്‍ക്ക് 1978ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ളയിലൂടെ 1980ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വീണ്ടും ലഭിച്ചു. 1999 ലെ മുട്ടത്തുവര്‍ക്കി സ്മാരക അവാര്‍ഡും മരുന്നിന് വിശ്വദീപം പുരസ്‌കാരവും (1988), സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡും (1990) ലഭിച്ചിട്ടുണ്ട്. ചെറുകഥയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ 1979 ലെ പുരസ്‌കാരത്തിനു പുറമേ സാഹിത്യരംഗത്തെ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ അവാര്‍ഡും (1998)ലഭിച്ചു.

കേരള സാഹിത്യ സമിതി നിര്‍വ്വാഹകസമിതിയംഗം (1993-1996), കേന്ദ്രസാഹിത്യ സമിതി അംഗം (1986 -–1988), കോഴിക്കോട് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ അംഗം (1984 – 88), സംസ്ഥാന ഫിലിം അവാര്‍ഡ് നിര്‍ണ്ണയ സമിതി അംഗം, നാഷണല്‍ ഫിലിം അവാര്‍ഡ് ജൂറി അംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

എം. മുകുന്ദന്‍, യു.എ. ഖാദര്‍, കല്‍പ്പറ്റ നാരായണന്‍, എം.എന്‍. കാരശ്ശേരി, എം.എം. ബഷീര്‍, വി.ആര്‍. സുധീഷ്, വൈശാഖന്‍, ഖദീജ മുംതാസ്, തായാട്ട് ബാലന്‍, മാമുക്കോയ, പി.പി. ശ്രീധരനുണ്ണി, ഡോ. ഗോപി പുതുക്കോട്, എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍, എ.കെ. ശശീന്ദ്രന്‍, വി.കെ.സി. മമ്മദ്‌കോയ, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, സംസ്ഥാന വക്താവ് പി. രഘുനാഥ്, സംസ്ഥാന സമിതി അംഗം പി.പീതാംബരന്‍, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത്കുമാര്‍, ജിഷ ഗിരീഷ് എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

പുതിയ വാര്‍ത്തകള്‍

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.