മുംബൈ: തളര്‍വാതം ബാധിച്ച ആദിവാസി പെണ്‍കുട്ടിക്ക് ചികിത്സാ സംവിധാനങ്ങളുടെ അഭാവത്താല്‍ സഞ്ചരിക്കേണ്ടി വന്നത് 467 കിമി. വടക്കന്‍ മഹാരാഷ്‌ട്രയിലെ അതിര്‍ത്തി പ്രദേശമായ നന്ദുര്‍ബറെന്ന അദിവാസി ഗ്രാമത്തില്‍ നിന്നുള്ള രവിത വാല്‍വിസിനാണ് ഈ ദുരനുഭവം.
ആദിവാസി ഗ്രാമമായത് കൊണ്ട് തന്നെ നട്ടെല്ലിനേറ്റ ഗുരുതരമായ പരിക്ക് മൂലം തളര്‍വാതം പിടിപ്പെട്ട രവിതയ്‌ക്ക് വേണ്ട വിധത്തിലുള്ള ചികിത്സ ലഭ്യമായില്ല. തുടര്‍ന്ന് ചികിത്സയ്‌ക്കായി രവിതയെ മുംബൈയിലെത്തിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളായ എക്‌സ് റേ, എംആര്‍ഐ സ്‌കാനുകള്‍ തുടങ്ങിയ സംവിധാനങ്ങളില്ലാത്തതും തിരിച്ചടിയായി.
മുംബൈയിലെ ഗോകുല്‍ദാസ് തേജ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രവിതയ്‌ക്ക് ഇനി നടക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് മാതാപിതാക്കള്‍.
















