ന്യൂദല്‍ഹി: ഛത്തിസ്ഗഡ് പൊതുമരാമത്ത് മന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന് ആരോപിച്ച് മുന്‍ ബിബിസി മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ വീട്ടില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജേഷ് കുമാറിനെതിരെ സെക്‌സ്‌ടേപ്പുകള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഇത് തെളിയിക്കുന്ന സിഡിയും ഡിവിഡികളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഫ്രീലാന്‍സ് ആയി ജോലി ചെയ്യുന്ന വിനോദ് വര്‍മ അമര്‍ ഉജാലയില്‍ ഡിജിറ്റല്‍ എഡിറ്ററായും ബിബിസിയുടെ ഹിന്ദി വിഭാഗത്തിലും ജോലി ചെയ്തിട്ടുണ്ട്. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയിലെ അംഗം കൂടിയാണ്.
സെക്‌സ് ടാപ്പുകള്‍ നിര്‍മ്മിച്ചതിനെതിരെ വിനോദ് ശര്‍മക്കെതിരെ പരാതിയുണ്ടായിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പോലീസ് അറിയിച്ചു. അതേസമയം, മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത കേസില്‍ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി.
















