തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ അഡീഷണല്‍ എജി തന്നെ ഹാജരായാല്‍ മതിയെന്ന് റവന്യൂ വകുപ്പ്. വകുപ്പിന്റെ നിലപാട് എജിയെ അറിയിച്ചു. റവന്യൂ കേസുകളില്‍ ഹാജരാകുന്നത് അഡീഷണല്‍ എജിയാണെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.
പൊതുതാല്‍പ്പര്യമുള്ള കേസായതിനാല്‍ അഭിഭാഷകനെ മാറ്റുന്നത് കേസിനെ ബാധിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാധാരണ റവന്യൂ കേസുകളില്‍ ഹാജരാകുന്നത് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാണ്. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ ഒഴിവാക്കി പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു.
സിപിഐ നോമിനിയായിരുന്ന രഞ്ജിത് തമ്പാനെയാണ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതില്‍ നിന്ന് മാറ്റിയത്.
















