തിരുവനന്തപുരം: മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ കേരള ഓണ്‍ലൈന്‍ മൈനിംഗ് പെര്‍മിറ്റ് അവാര്‍ഡിംഗ് സര്‍വീസസിന്റെ ഭാഗമായി (കരിങ്കല്ലിനായി) മാത്രം പൈലറ്റ് പ്രോജക്ടായി ഇ-പാസ് വിതരണം എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നവംബര്‍ ഒന്നിന് ആരംഭിക്കും.
കരിങ്കല്ല് (ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണ്‍) ഖനനത്തിനും വില്പനയ്‌ക്കും അനുമതി ലഭിച്ചവര്‍ക്ക് പാസുകള്‍ ഇ-പാസായി അനുവദിക്കും. ഇതിനായി വാഹന എന്റോള്‍മെന്റും യൂസര്‍ രജിസ്ട്രേഷനും നടത്താത്തവര്‍ ഉടന്‍ നടത്തണമെന്ന് വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.portal.dmg.kerala.gov. എന്ന വെബ്സൈറ്റില്‍ ലഭിക്കും.
സംശയ നിവാരണങ്ങള്‍ക്കായി [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. സോഫ്റ്റ് വെയര്‍ സംബന്ധമായ വിവരങ്ങള്‍ക്ക്: എറണാകുളം ജില്ലാ ഓഫീസ് 7736361309, തിരുവനന്തപരും ജില്ലാ ഓഫീസ് 8289840482, തിരുവനന്തപരും ഡയറക്ടറേറ്റ് 0471-2556119 (എക്സ്റ്റന്‍ഷന്‍ – 218).
















