തിരുവനന്തപുരം: കേരളത്തിലെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ 2018ലെ അവധിദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. 2018ല്‍ 17 അവധി ദിനങ്ങളും 40 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്. നിയന്ത്രിത അവധി ദിവസങ്ങളുടെ പട്ടികയില്‍ നിന്ന് ഏതെങ്കിലും രണ്ടെണ്ണമാണ് ജീവനക്കാര്‍ക്ക് എടുക്കാവുന്നത്.
അവധി ദിനങ്ങള്‍-ജനുവരി 26: റിപ്പബ്ലിക് ദിനം, ഫെബ്രുവരി 13: മഹാശിവരാത്രി, മാര്‍ച്ച് 29: മഹാവീര്‍ ജയന്തി, മാര്‍ച്ച് 30: ദുഃഖവെള്ളി, ഏപ്രില്‍ 30: ബുദ്ധപൂര്‍ണിമ, ജൂണ്‍15: ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍), ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 22: ഈദുല്‍ സുഹ (ബക്രീദ്), ഓഗസ്റ്റ് 25: ഓണം, സെപ്തംബര്‍ 20: മുഹറം, ഒക്ടോബര്‍ 2: ഗാന്ധിജയന്തി, ഒക്ടോബര്‍ 18: മഹാനവമി, ഒക്ടോബര്‍ 19: വിജയ ദശമി, നവംബര്‍ 6: ദീപാവലി, നവംബര്‍ 20: മിലാദെ ശരീഫ് (നബിദിനം), നവംബര്‍ 23: ഗുരുനാനാക്ക് ജയന്തി, ഡിസംബര്‍ 25: ക്രിസ്തുമസ്.
ഇതില്‍ ജൂണ്‍ 15: ഈദുല്‍ ഫിത്വര്‍, ഓഗസ്റ്റ് 22: ഈദുല്‍ സുഹ (ബക്രീദ്), സെപ്തംബര്‍ 20: മുഹറം, നവംബര്‍ 20: മിലാദെ ശരീഫ് (നബിദിനം) എന്നിവയ്‌ക്ക് ചാന്ദ്രപ്പിറവി ദര്‍ശിക്കുന്നതിനനുസരിച്ച് മാറ്റം വരാം. സംസ്ഥാന ഗവണ്‍മെന്റ് ഈ ദിവസങ്ങള്‍ക്ക് പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്ന് തന്നെയായിരിക്കും കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്കും അവധി.
















