കഞ്ഞിക്കുഴി: ജ്യോതിമാന്‍ കമ്പനിയുടെ വ്യാജ ലേബലില്‍ ബീഡി വില്‍പ്പന നടത്തിയ കേന്ദ്രത്തില്‍ പോലീസ് പരിശോധന.പ്രതിയെ പിടികൂടാനായില്ല. കീരിത്തോട് തൊമരയ്‌ക്കാകുഴിയില്‍ ഷാജിയുടെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. ജ്യോതിമാന്‍ സെലില്‍സ് എക്‌സിക്യൂട്ടീവ് തോമസ് ജോണ്‍ നല്‍കിയ പരാതിയാണ് പരിശോധന നടത്തിയത്.
ഷാജി നാല് മാസത്തോളമായി തമിഴ്‌നാട്ടില്‍ നിന്ന് എത്തിക്കുന്ന ബീഡി വ്യാജ ലേബല്‍ നിര്‍മ്മിച്ച് കടകളിലൂടെ വില്‍പ്പന നടത്തി വരികയായിരുന്നു. പലച്ചരക്ക് സാധനങ്ങള്‍ കടകളിലെത്തിച്ച് വില്‍പ്പന നടത്തുന്ന ജോലിയാണ് പ്രതി ചെയ്ത് വന്നിരുന്നത്. ആദ്യം ജ്യോതിമാന്റെ ഒറിജിനല്‍ ബീഡിയാണ് വിറ്റിരുന്നത്.
കടകളില്‍ കച്ചവടം കുറയുകയും ആളുകള്‍ ബീഡിയുടെ നിലവാരത്തെക്കുറിച്ച് പരാതി പറയുകയും ചെയ്തതോടെ കമ്പനി അധികൃതര്‍ കടകളില്‍ നേരിട്ടെത്തി വിവരം തിരക്കി. ഇതാണ് തട്ടിപ്പ് പുറംലോകത്തെത്തിച്ചത്. പരിശോധനയില്‍ വീടി നോട് ചേര്‍ന്നുള്ള കടയില്‍ നിന്ന് 5.5 ബണ്ടില്‍ വ്യാജ ബീഡി കണ്ടെടുത്തു.
പ്രതിക്കെതിരെ ജനങ്ങളെ കബളിപ്പിച്ചതിനും കമ്പനിയുടെ വ്യാജ സാധനം വിറ്റതിനും കേസെടുത്തു. കഞ്ഞിക്കുഴി സിഐ വര്‍ഗീസ് അലക്‌സാണ്ടര്‍, എസ്‌ഐ റ്റി.ജെ. സെബാസ്റ്റിന്‍, ഉദ്യോഗസ്ഥരായ മധു, ഹാരിസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
















