Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

കോഴിക്കോടിനെ ഭാഗ്യലൊക്കേഷനാക്കിയ കോഴിക്കോട്ടുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 11:07 am IST
inKozhikode

ഐ.വി. ശശി സംവിധാനം ചെയ്ത വാര്‍ത്ത സിനിമയുടെ പരസ്യം കോഴിക്കോട്
നഗരത്തിലെ സി.എച്ച്. മേല്‍പ്പാലത്തില്‍ ഇന്നും മായാതെ

കോഴിക്കോട്: കോഴിക്കോടന്‍ ജീവിതം മലയാള സിനിമയിലൂടെ അവതരിപ്പിച്ചതും കോഴിക്കോടിനെ ഭാഗ്യലൊക്കേഷനാക്കി മാറ്റിയതും ഐ.വി. ശശിയെന്ന വെസ്റ്റ്ഹില്‍ ഇരിപ്പംവീട്ടില്‍ ശശിധരനാണ്.

അങ്ങാടി, ഈനാട്, വാര്‍ത്ത, അങ്ങാടിക്കപ്പുറത്ത് എന്നീ ഐ.വി. ശശി സിനിമകളിലെല്ലാം നിറഞ്ഞു നിന്നത് കോഴിക്കോടായിരുന്നു.

ആള്‍ക്കൂട്ടത്തിന്റെ സംവിധായകനെന്ന സവിശേഷതയും അദ്ദേഹത്തിനുണ്ടായിരുന്നു. എത്ര ആള്‍ക്കൂട്ടമുണ്ടെങ്കിലും അവിടെ നിന്ന് ഷൂട്ട് ചെയ്യുന്നത് അദ്ദേഹത്തിന് ഒരു ക്രെയ്‌സ് ആയിരുന്നുവെന്ന് അടുപ്പമുള്ളവര്‍ ഓര്‍ക്കുന്നു.

ജയനെ സൂപ്പര്‍ താരമാക്കിയത് ഐ.വി. ശശി ചിത്രങ്ങളായ അങ്ങാടിയും മീനും കരിമ്പനയുമായിരുന്നു. സുകുമാരനും സോമനും വിന്‍സെന്റും രാഘവനും ഐ.വി. ശശിക്കൊപ്പം നടന്നവരാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തരംഗം മലയാള ചലച്ചിത്രലോകം കീഴടക്കിയപ്പോഴും ഐ.വി. ശശിയെന്ന പേര് നിര്‍ണ്ണായകമായി.

സി.സി. ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ ഫോര്‍മാനായിരുന്ന ചന്തുവിന്റെയും കൗസ ല്യയുടെയും മകനായാണ് ജനനം. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സ്‌കൂളിലായിരുന്നു ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠനം.

യൂണിവേഴ്‌സല്‍ ആര്‍ട്‌സി ല്‍ നിന്നും ചിത്ര രചനയിലും നാഷണല്‍ സ്റ്റുഡിയോയില്‍ നിന്ന് ഫോ ട്ടോഗ്രാഫിയിലും പരിശീലനം നേടി. സംഗീതവും അഭ്യസിച്ചിരുന്നു. അച്ഛന്‍ ചന്തുവിന്റെ പ്രോത്സാഹനമാണ് ഐ.വി. ശശിയെ കലാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. ചിത്രകലയിലും സംഗീതത്തിലും താല്‍ പര്യമുണ്ടായിരുന്ന അച്ഛന്‍ പലപ്പോഴും ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

നാഷണല്‍ സ്റ്റുഡിയോയില്‍ ഫോട്ടാഗ്രഫി പഠിക്കുമ്പോഴാണ് ചലച്ചിത്ര മേഖലയിലേക്ക് ചുവടുമാറുന്നത്. നടന്‍ നെല്ലിക്കോട് ഭാസ്‌ക രനാണ് ഇതിന് കാരണമായത്. ഫോട്ടോഗ്രാഫി പഠിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് അദ്ദേഹമായിരുന്നു.

നെല്ലിക്കോട് ഭാസ്‌കര നൊപ്പം സ്റ്റുഡിയോയില്‍ ഫോട്ടോയെടുക്കാനെത്തിയ നടന്‍ സത്യനാണ് മദ്രാസിലെത്തി ചലച്ചിത്ര മേഖലയിലേക്ക് കടക്കാന്‍ ഐ.വി. ശശിയോട് നിര്‍ദ്ദേശിച്ചത്. വിന്‍സന്റ് മാസ്റ്റര്‍ നല്‍കിയ കത്തുമായി മദ്രാസില്‍ കലാസംവിധായകന്‍ എസ്. കൊന്നനാട്ടിനെ ചെന്നു കണ്ടു.

മദ്രാസിലെത്തിയ ഐ.വി. ശശിയോട് ചിത്രം വരയ്‌ക്കാന്‍ കൊന്നനാട്ട് ആവശ്യപ്പെട്ടു. ഇത് നന്നായി തോ ന്നിയ കൊന്നനാട്ട് ശശിയെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായി നിയമിച്ചു. തുടര്‍ന്ന് അദ്ദേഹം വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി.

മദ്രാസിലെത്തിയ ആദ്യ നാളുകളില്‍ ചെലവിനുള്ള പണംപോലും വീട്ടില്‍ നിന്നും അയച്ചു കൊടുക്കുകയായിരുന്നുവെന്ന് സഹോദരന്‍ ഐ.വി. ശശാങ്കന്‍ ഓര്‍ക്കുന്നു.

ചില മാസികകളില്‍ ചിത്രം വരച്ചും പണം കണ്ടെത്തി. ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ അമ്മ കൗസല്യ പലപ്പോഴും ശശിയെ തിരിച്ചു വിളിച്ചു.

എന്നാല്‍ തിരിച്ചു വരാതെ തന്റെ കര്‍മ്മരംഗത്ത് ഉറച്ചുനില്‍ക്കാനാണ് ശശി തീരുമാനിച്ചത്. തുടര്‍ന്ന് ശശിയുടെ ജൈത്രയാണ് കാണാനായതെന്നും ശശാങ്കന്‍ പറയുന്നു. ഐ.വി. സതീഷ്ബാബു, ശൈലജ എന്നിവരാണ് ഐ.വി. ശശിയുടെ മറ്റുസഹോദരങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

India

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

Kerala

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

Kerala

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

Kerala

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.