കുണ്ടറ: സിപിഎം- സിപിഐ സംഘര്‍ഷത്തിന് വേദിയായ മുഖത്തലയില്‍ ഇരുപാര്‍ട്ടികളും ചേരിമാറി പൊരുതുന്നു. 22ന് നടക്കുന്ന മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് ‘ഭരണസമിതി തെരഞ്ഞെടുപ്പിലാണ് വിചിത്രമായ കൂട്ടുകെട്ടുകള്‍. സിപിഎം നേതൃത്വം നല്‍കുന്ന മുന്നണിയില്‍ ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമായ ആര്‍എസ്പിയുണ്ട്. സിപിഐ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കൈപിടിച്ചാണ് ഇവിടെ മത്സരിക്കുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ ബിജെപിയുടെ പാനലും ശക്തമായി മത്സരരംഗത്തുണ്ട്. ബി. വിജയകുമാര്‍, ശശിധരന്‍ പിള്ള, എം. വിജയന്‍പിള്ള, ആര്‍. ശ്രീപ്രസാദ്, മധുസൂദനന്‍പിള്ള, പി. സുനില്‍കുമാര്‍, വി.ജെ. ഗിരീഷ് എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍
















