Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുണ്ടും കുഴിയുമായി റോഡുകള്‍; ശബരിമല തീര്‍ത്ഥാടകര്‍ വലയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 10:55 am IST
inKollam

കുന്നത്തൂര്‍: മണ്ഡലകാലമെത്താറായിട്ടും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഇഴയുന്നു. ഇക്കുറി തീര്‍ത്ഥാടകര്‍ക്ക് റോഡ് യാത്ര കഠിന മാകും. ഭരണിക്കാവ്- കൊട്ടാരക്കര റോഡ് പൂര്‍ണമായും തകര്‍ന്നുകിടക്കുകയാണ്. അറ്റകുറ്റപ്പണി കുഴിയടയ്‌ക്കലില്‍ മാത്രം ഒതുങ്ങുന്നതാണ് റോഡുകളുടെ തകര്‍ച്ചയ്‌ക്ക് കാരണം.’

ഭരണിക്കാവ് മുതല്‍ കൊട്ടാരക്കര വരെയുള്ള 20 കിലോമീറ്റര്‍ റോഡിന്റെ 70 ശതമാനവും തകര്‍ച്ചയിലാണ്. ഏനാത്ത് പാലം അടച്ചപ്പോള്‍ കൂടുതല്‍ വാഹനങ്ങള്‍ ഇതുവഴി കടന്നുപോയതും തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടി.

ഭരണിക്കാവ്, സിനിമാപറമ്പ്, പൈപ്പ്മുക്ക്, തൊളിക്കല്‍, നെടിയവിള, കോട്ടാത്തല, വെണ്ടാര്‍, ആവണീശ്വരം, മാമൂട് തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം തന്നെ വലിയ ഗര്‍ത്തങ്ങളാണ് റോഡിലുള്ളത്.

പാങ്ങോട്-ശിവഗിരി ദേശീയപാതയുടെ ഭാഗമായ പാങ്ങോട് മുതല്‍ പുത്തൂര്‍ ടൗണ്‍ വരെയുള്ള നാല് കിലോമീറ്റര്‍ മാത്രമാണ് കുഴികള്‍ ഇല്ലാത്തത്. കുന്നത്തൂര്‍, കോട്ടാത്തല ഭാഗങ്ങളില്‍ കുടിയടയ്‌ക്കല്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ മണ്ഡല കാലാരംഭത്തിന് രണ്ട് മാസം മുന്‍പെങ്കിലും അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമായിരുന്നു. മഴ ശക്തമാകുന്നതോടെ പണികള്‍ അവസാനിക്കാനാണ് സാധ്യത.

ശബരിമല റോഡുകളുടെ

അറ്റകുറ്റപ്പണിതടഞ്ഞു

പത്തനാപുരം: ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ തടഞ്ഞു. പത്തനാപുരം-ശബരിമല റോഡില്‍ കല്ലുംകടവിനു സമീപം കഴിഞ്ഞ രാത്രിയില്‍ നടന്നുവന്ന പണിയാണ് തടഞ്ഞത്. തീര്‍ത്ഥാടനത്തിനു മുന്നോടിയായി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് രാത്രിയിലും ജോലി നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ജിഎസ്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കുംവരെ പണി നടത്തേണ്ടതില്ലെന്ന സംഘടനാ തീരുമാനം അനുസരിച്ചാണ് അറ്റകുറ്റപ്പണി തടഞ്ഞതെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. കരാറുകാരുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് റോഡുകളുടെ പുനരുദ്ധാരണം ഇന്ന് മുതല്‍ വീണ്ടും പുനരാരംഭിക്കും. നിലവില്‍ രാത്രി മാത്രമാണ് നിര്‍മ്മാണം നടന്നുവരുന്നത്. ശക്തമായ മഴമൂലം പണികള്‍ പൂര്‍ത്തീകരിക്കാനും സാധിച്ചിരുന്നില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് സഞ്ചാരയോഗ്യമാക്കാനാണ് അധികൃതരുടെ തീരുമാനം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.