Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനരക്ഷായാത്ര ജനങ്ങളോട് പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 08:12 pm IST
in Vicharam

പിണറായി സര്‍ക്കാര്‍ ഭരണം തുടങ്ങിയതുമുതല്‍ സംസ്ഥാനത്ത് രൂപംകൊണ്ടിരിക്കുന്ന സാമൂഹ്യ ധ്രുവീകരണം കണ്ടില്ലെന്ന് നടിക്കാനാവില്ല. ന്യൂനപക്ഷങ്ങളെ സഹായിക്കുന്നതിന്റെ പേരില്‍ ഭൂരിപക്ഷം തഴയപ്പെടുന്ന അവസ്ഥ ഇതിനു മുന്‍പൊരിക്കലും ഇത്ര പ്രകടമായി കേരളം നേരിട്ടിട്ടില്ല. ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഈ സര്‍ക്കാരിന്റെതെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളേറെയാണ്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അരക്ഷിതാവസ്ഥയിലാണ്. ഈ പശ്ചാത്തലത്തിലാണ് ജനരക്ഷായാത്രയുടെ പ്രസക്തി.

സ്വതവേ സമാധാനപ്രിയരായ മലയാളികള്‍ ഭീകരതയെ ഭയപ്പാടിലാണ് നോക്കിക്കാണുന്നത്. സംസ്ഥാനത്തുനിന്നു ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തുന്നതും, അവര്‍ യുദ്ധമുഖത്ത് മരണമടഞ്ഞതുമെല്ലാം ഞെട്ടലോടെയാണ് കേരളത്തിലെ ജനങ്ങള്‍ ഉള്‍ക്കൊണ്ടത്. ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് പോലീസും, ആ സാധ്യത തള്ളിക്കളയാതെ കോടതിയും നിരീക്ഷണം നടത്തുന്നു. സര്‍ക്കാര്‍ വോട്ടു ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നതിലെയും, ന്യൂനപക്ഷ പ്രീണനം നടത്തുന്നതിലെയും അപാകതകള്‍ കേരള മനഃസാക്ഷിയ്‌ക്ക് ആകുലതയും ഭീതിയും ആശങ്കയും സൃഷ്ടിക്കുന്നു. അഖിലയെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ചുള്ള പ്രകടനങ്ങള്‍, സ്വന്തം കുടുംബത്തിന് ഭീഷണിയാണെന്ന് അഖിലയുടെ അച്ഛന്‍ സുപ്രീംകോടതിയില്‍ പരാതിപ്പെടുന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു കാര്യങ്ങള്‍.

ഒരു കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട കേരള സര്‍ക്കാര്‍ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സമീപനം സ്വീകരിക്കുന്നതിന്റെ സാംഗത്യം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും. നിലവിലെ കേസും എന്‍ഐഎ അന്വേഷണവും രണ്ടാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചപ്പോള്‍ പുറത്തായിരിക്കുന്നത് കേരള സര്‍ക്കാരിന്റെ അതിരുകടന്ന പ്രീണനമല്ലേ? ദുരൂഹമായ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടി മതംമാറി നടത്തിയ വിവാഹം അസാധുവാക്കിയ കോടതിവിധിക്കെതിരെ ‘ഏകോപന സമിതി’യെന്ന പേരില്‍ ജസ്റ്റിസ് സുരേന്ദ്ര മോഹനെ ഇംപീച്ച് ചെയ്യാനായി പ്രകടനം നടത്തിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂ. ഇക്കാര്യത്തിലുണ്ടായ സര്‍ക്കാരിന്റെ മൃദുസമീപനം നിഷ്പക്ഷമതികളെപ്പോലും അദ്ഭുതപ്പെടുത്തി.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍പോലും ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസം പ്രകടമാണ്. ന്യൂനപക്ഷ വിധവകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ഭൂരിപക്ഷ വിധവകള്‍ അയോഗ്യരാക്കപ്പെടുന്നത് എങ്ങനെയാണ്? കേരളം അക്രമഭൂമിയല്ലെന്ന് വാദിക്കുന്ന ‘നിഷ്പക്ഷ’മതികള്‍ക്ക് തുടര്‍ന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കാനാകുക! രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്തണമെന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കുന്നതിന് പുറകെ അക്രമങ്ങളും കൊലപാതകങ്ങളും തുടരുന്ന നാടായി ദൈവത്തിന്റെ സ്വന്തം നാട് മാറിയിരിക്കുന്നു.

‘വരമ്പത്തുകൂലി’ പ്രയോഗം അണികള്‍ നല്‍കുന്ന സന്ദേശം അണികള്‍ ശരിക്കും ഉള്‍ക്കൊള്ളുന്നതായിട്ടാണ് വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ മനസ്സിലാകുക.

ടി.പി.വധക്കേസ് ശരിയായ രീതിയില്‍ അന്വേഷിക്കുകയും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്ത മുന്‍ഡിജിപി സെന്‍കുമാറിനോടു സര്‍ക്കാര്‍ ചെയ്തതും, മൂന്നാറില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ടുകളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിയതും ഒഴിപ്പിക്കാന്‍ പോയ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനുണ്ടായ അനുഭവങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ സന്ദേശമാണ് നല്‍കിയത്. ഭരണഘടനയോ നിയമങ്ങളോ അല്ല പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തീട്ടൂരമാണ് പ്രധാനമെന്നതാണത്. മൂന്നാറിലും (ഇടുക്കി), വയനാട്ടിലും നടന്ന വനംകയ്യേറ്റങ്ങളും സംസ്ഥാനത്തെ കായല്‍, പുഴ, പുറമ്പോക്ക് കയ്യേറ്റങ്ങളും നിര്‍ബാധം തുടരാമെന്ന എഴുതപ്പെടാത്ത സന്ദേശം ഭരണകൂടം നല്‍കുന്നതായി ജനങ്ങള്‍ വിലയിരുത്തിയിരിക്കുന്നു.

നിയമസഭ പാസ്സാക്കുന്ന നിയമങ്ങള്‍ നോക്കുകുത്തികളാകുന്ന അതിവിരളമായ ഭരണകാലമായി കേരള ഭരണത്തെ വിലയിരുത്തുന്നു. സര്‍ക്കാര്‍ സ്ഥലങ്ങളില്‍ വനമേഖലയില്‍പ്പോലും അനധികൃതമായി സ്ഥാപിക്കപ്പെട്ട കുരിശുകള്‍ നീക്കംചെയ്യുന്നത് തടയുന്നതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ നയം കേരളത്തിലെ മാന്യനായ ഒരു ബിഷപ്പിനെ ‘നികൃഷ്ട ജീവി’യെന്ന് സംബോധന ചെയ്തതിനുള്ള ബോണസായി കണക്കാക്കാവുന്നതാണ്. വിജിലന്‍സ് വിപ്ലവത്തിന് വഴിയൊരുക്കിയ ജേക്കബ് തോമസിനെ അപ്രധാന വകുപ്പു നല്‍കി ഒതുക്കിയത് സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്? മുഖ്യമന്ത്രിയുടെ ഫോട്ടോ അനുജത്തിക്ക് വിഷുക്കണിയായി കാണിച്ച ജിഷ്ണു വധിക്കപ്പെട്ടിട്ടും അന്വേഷണ പുരോഗതിക്കായി അമ്മ മഹിജയ്‌ക്ക് തെരുവിലിറങ്ങേണ്ടിവന്നു. നീതിക്കായി പോരാടിയ ഒരു അമ്മയ്‌ക്ക് തെരുവിലുണ്ടായ അനുഭവം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. ജിഷ്ണു വധക്കേസില്‍ കുടുംബത്തിന് നീതി ലഭിച്ചില്ലെങ്കിലും, പ്രതികളെന്ന് സംശയിക്കുന്ന കൃഷ്ണദാസിനുള്‍പ്പെടെ നീതി ലഭിക്കുന്നതായി സമൂഹത്തിന് ബോധ്യപ്പെട്ടു.

ജനങ്ങളുടെ ശക്തമായ പ്രതിഷേധം മൂലം മാത്രമാണ് സംസ്ഥാനത്തെ അക്രമത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും നയിക്കുമായിരുന്ന വിധത്തില്‍ കൊടുംകുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ പരോള്‍ നല്‍കാതിരുന്നത്. ആദ്യ ലിസ്റ്റില്‍ ടിപി വധക്കേസിലെയും വിഷമദ്യക്കേസിലെയും കാരണവര്‍ക്കേസിലെയും ചന്ദ്രബോസ് വധക്കേസിലെയും പ്രതികള്‍ സ്ഥാനംപിടിച്ചിരുന്നുവെന്നത് സര്‍ക്കാരിന്റെ ഇക്കാര്യങ്ങളിലെ നിലപാട് വ്യക്തമാക്കുന്നു. നീതിന്യായ വ്യവസ്ഥകളെ ദുര്‍ബ്ബലപ്പെടുത്തുന്ന ഇത്തരം സമീപനങ്ങള്‍ കേരളത്തിലെ ജനങ്ങളെ ആശങ്കയുള്ളവരാക്കുന്നു. ഭരണം 2017 ഒക്‌ടോബര്‍ ആകുമ്പോള്‍ ബലാത്സംഗക്കേസുകള്‍, കൊലപാതകങ്ങള്‍, കൊലപാതക ശ്രമങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍ എന്നിവ യഥേഷ്ടം പെരുകുകയാണ്.

കേരളത്തില്‍ മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ അക്രമങ്ങളിലേക്ക് ജനങ്ങള്‍ വഴുതിവീഴുന്ന അവസ്ഥയിലാണ് ന്യൂനപക്ഷ പ്രീണനത്തിന്റെ പേരിലും, മതേതരമാകുന്നതിന്റെ പേരിലും പാര്‍ട്ടികള്‍ വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു. യുഡിഎഫും എല്‍ഡിഎഫും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ യുക്തിരഹിതമായി സന്ധി ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഏറിവരികയാണ്. മാറി മാറി ഭരിക്കുന്ന മുന്നണികള്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന രീതിയില്‍ കേസുകള്‍ സൃഷ്ടിക്കുകയും പിന്‍വലിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ജനങ്ങളെ രക്ഷിക്കുവാനുള്ള ബാധ്യത ദേശീയ പാര്‍ട്ടിയായ ബിജെപിയില്‍ നിക്ഷിപ്തമായിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര പ്രസക്തവും കാലഘട്ടത്തിന്റെ അനിവാര്യതയുമായി തീര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

Kerala

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

Kerala

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)
Kerala

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

Kerala

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരാൾ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു ; അക്രമി അറസ്റ്റിൽ

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

രാഹുല്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ യുവജനമാര്‍ച്ച് ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ക്രമക്കേട് സിബിഐ അന്വേഷിക്കണം; വി.ഡി. സതീശന്‍ അരാജകത്വത്തിന്റെയും യുവജന വഞ്ചനയുടെയും മുഖം: യുവമോര്‍ച്ച

ക്രൈംബ്രാഞ്ചില്‍ ഇളക്കി പ്രതിഷ്ഠ, നോണ്‍ ഐപിഎസ് എസ്പിമാര്‍ക്കും അഡീഷണല്‍ എസ്പിമാര്‍ക്കും സ്ഥലംമാറ്റം

ഇന്ത്യന്‍ ചെസ്സിന്റെ ദൈവം വിശ്വനാഥന്‍ ആനന്ദ് ആഗോള ചെസ് ഫെഡറേഷന്റെ തലപ്പത്തേക്ക്

താഴെയിറക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ സ്റ്റാറായി നരേന്ദ്ര മോദി ; ഒറ്റരാത്രികൊണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്സ്

മെഴ്‌സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ

ചർച്ചയൊന്നും വേണ്ട , രാജി മതി ; പാറ്റാപാർട്ടി ചർച്ചയ്‌ക്ക് വഴങ്ങിയതോടെ ഹാലിളകി രാഹുൽ

പീയൂഷ് ഗോയലിന്റെ എഐ വീഡിയോ വൈറലാക്കിയതിന് പിന്നിൽ പാകിസ്ഥാനി അക്കൗണ്ടുകൾ; വസ്തുതാ പരിശോധനയിൽ തെളിയുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ കുതന്ത്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.