ആലപ്പുഴ: ജിഎസ്ടിയുടെ പേരില്‍ വ്യാപാരികളില്‍ നിന്ന് അനധികൃതമായി പിഴ ഈടാക്കുന്നുവെന്ന് ടാക്സ് കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി. സപ്തംബറിലെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഈ മാസം 20 വരെ സാവകാശമുണ്ട്. എന്നാല്‍, കഴിഞ്ഞ 13 മുതല്‍ 400 മുതല്‍ 4,000 രൂപ വരെ പിഴ ഈടാക്കിയെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി.
ആദ്യ മൂന്നു മാസം നിയമ നടപടികളോ പിഴയോ ഈടാക്കില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ ഉറപ്പു നല്‍കിയിരുന്നു. യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് എ.എന്‍. പുരം ശിവകുമാര്‍ അധ്യക്ഷനായി.
















