Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജിഹാദി-ചുവപ്പു ഭീകരതയ്‌ക്കെതിരെ പോരാട്ടം തുടരും: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 10:15 pm IST
in Kerala

തിരുവനന്തപുരം: സിപിഎം-ജിഹാദി ഭീകരതയ്‌ക്കെതിരെ നടത്തിയ ജനരക്ഷായാത്ര ജനമുന്നേറ്റയാത്രയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഒരു യാത്ര എന്നതിലുപരി ജനങ്ങളെല്ലാം ഒന്നിച്ചു ചേര്‍ന്ന് അവരുടെ വികാരം പ്രകടിപ്പിക്കുന്ന വേദിയായി അതുമാറിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇതുവരെ കോണ്‍ഗ്രസ്സിനും സിപിഎമ്മിനുമെതിരെ ഇത്ര വലിയൊരു ജനമുന്നേറ്റം ഉണ്ടായിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസ്സിനുമല്ലാതെ മറ്റാര്‍ക്കും ഇത്രവലിയ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാകില്ലെന്ന അലിഖിത നിയമം പൊളിച്ചെഴുതുകയാണ് ജനരക്ഷായാത്രയിലൂടെ ബിജെപി ചെയ്തത്. രണ്ടിനും ബദലായി ജനകീയ ശക്തി കേരളത്തിലുണ്ടെന്നും ജനരക്ഷായാത്ര തെളിയിച്ചു. സിപിഎമ്മും കോണ്‍ഗ്രസ്സും ചേര്‍ന്ന് ഇത്രയേറെ എതിര്‍പ്രചരണം നടത്തിയ മറ്റൊരു രാഷ്‌ട്രീയ യാത്രയും കേരളത്തിലുണ്ടായിട്ടില്ല. യാത്ര പരാജയമെന്നും ജനപങ്കാളിത്തമില്ലെന്നും കാറ്റുപോയെന്നും അമിത്ഷാ പേടിച്ചെന്നും വിലാപയാത്രയെന്നുമെല്ലാം ആക്ഷേപിച്ചു. എന്നാല്‍ ജനങ്ങള്‍ അതിനെയെല്ലാം പുച്ഛിച്ച് തള്ളുകയായിരുന്നു.

കമ്മൂണിസ്റ്റുകളുടെയും കോണ്‍ഗ്രസ്സുകാരുടെയും കോട്ടകൊത്തളങ്ങളില്‍ കൊടുങ്കാറ്റുയര്‍ത്തിയാണ് ജനരക്ഷായാത്ര കടന്നു വന്നത്. അവര്‍ക്കാധിപത്യമുള്ള കേന്ദ്രങ്ങളില്‍നിന്ന് നൂറുകണക്കിന് സാധാരണക്കാരായ ജനങ്ങള്‍ യാത്രയില്‍ അണിചേര്‍ന്നു. അവിടങ്ങളിലെല്ലാം പ്രതീക്ഷിക്കാത്ത തരത്തിലുള്ള വരവേല്‍പ്പാണ് ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ യാത്ര വിജയിച്ചത്. സിപിഎം മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയെയും പ്രവര്‍ത്തിക്കാനനുവദിക്കാത്ത, തങ്ങളെ എതിര്‍ക്കുന്നവര്‍ക്കു നേരെ കൊലക്കത്തി പ്രയോഗിക്കുന്ന പാര്‍ട്ടി ഗ്രാമങ്ങളിലൂടെ ആയിരങ്ങളെ അണിചേര്‍ത്താണ് യാത്ര കടന്നു വന്നത്.

ഹര്‍ത്താല്‍ നടത്തിയും തെരുവ് വിളക്കുകളണച്ചും ഭീഷണിപ്പെടുത്തിയും പ്രചരണ സാമഗ്രികള്‍ തകര്‍ത്തും യാത്രയെ പരാജയപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളും വിജയംകണ്ടില്ല.

കേന്ദ്ര മന്ത്രിമാരും എംപിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമടക്കം കേരളത്തില്‍ സിപിഎമ്മും ജിഹാദികളും നടത്തുന്ന ഭീകരതക്കെതിരെ പ്രതികരിക്കാന്‍ നിരവധി പ്രമുഖരെത്തി. അവരെല്ലാം ജനരക്ഷാ യാത്രക്കൊപ്പം ചേര്‍ന്ന് പദയാത്രയില്‍ പങ്കെടുത്തു. ഒരോ സംസ്ഥാനത്തു നിന്നും ഓരോ ദിവസവും നൂറുപേര്‍ വീതം യാത്രക്കൊപ്പം ചേര്‍ന്നു.

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന പോരാട്ടത്തിനുള്ള പിന്തുണ രാജ്യത്തെ എല്ലാഭാഗത്തു നിന്നും ലഭിച്ചു. രാജ്യത്തെ 11 കോടി ബിജെപി പ്രവര്‍ത്തകര്‍ കേരളത്തില്‍ ഭീകരതയ്‌ക്കിരകളാകുന്നവരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ടെന്ന സന്ദേശമാണവര്‍ നല്‍കിയത്. എല്ലാ സംസ്ഥാനങ്ങളിലും പിന്തുണ അര്‍പ്പിച്ച് പ്രകടനങ്ങള്‍ നടന്നു. ദില്ലിയില്‍ സിപിഎം ഓപീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രാജ്യം ഒറ്റക്കെട്ടായി കേരളത്തിലെ സിപിഎം-ജിഹാദി ഭീകരതക്കെതിരെ രംഗത്തു വരികയായിരുന്നു ഈ യാത്രയിലൂടെ.

ഓരോ ദിവസത്തെയും സമ്മേളനത്തില്‍ വീരബലിദാനികളുടെ കുടുംബങ്ങളെ ആദരിച്ചു. ബലിദാനികളുടെ വീടുകള്‍ സന്ദര്‍ശിച്ചാണ് എല്ലാ ദിവസവും യാത്ര ആരംഭിച്ചത്. യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ ഉദ്ഘാടകനായ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തന്നെയാണ് വീണ്ടുമെത്തുന്നത്. ഈ പോരാട്ടത്തിന് അദ്ദേഹം നല്‍കിയ പിന്തുണ വളരെ വലുതാണ്. യാത്ര സമാപിക്കുമ്പോള്‍ ചരിത്രപരമായ കര്‍ത്തവ്യത്തിന്റെ ലക്ഷ്യപൂര്‍ത്തീകരണമാണ് സംഭവിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. യാത്ര അവസാനിക്കുന്നെങ്കിലും പോരാട്ടം തുടരുകയാണ്. കേരളത്തില്‍ നിന്ന് ജിഹാദികളെയും ചുവപ്പു ഭീകരരെയും തുരത്തുന്നതുവരെ പോരാട്ടം തുടരുകതന്നെ ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.