പുന്നയൂര്‍ക്കുളം: ഹര്‍ത്താലിനെതിരെ വൈലത്തൂര്‍ ഇടവക വികാരിയും, കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഫാ. ഡേവിസ് ചിറമ്മലിന്റെ വേറിട്ട പ്രതിഷേധം. പൗരാവകാശങ്ങള്‍ ഹനിക്കുന്നതിന്റെ പ്രതീകമായി ദേവാലയാങ്കണത്തില്‍ ഇന്നലെ രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചു വരെ കണ്ണും കൈയും കാലും കെട്ടി കിടന്ന് സഹന സമരം നടത്തിയാണ് ഫാദര്‍ പ്രതിഷേധിച്ചത്.
പുന്നയൂര്‍ക്കുളം പ്രസ് ഫോറം പ്രസിഡന്റ് എം.ബി. ജോസ് ചിറമ്മലിന്റെ കണ്ണ് മൂടി കെട്ടി. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 86 വയസുള്ള മാര്‍ത്ത ഉള്‍പ്പെടെ നിരവധി പേര് കൈയും കാലും കെട്ടിക്കിടന്നു. വ്യാപാരി വ്യവസായി എകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബദുള്‍ ഹമീദ്, ജില്ലാ സെക്രട്ടറി ലൂക്കോസ് തലക്കോട്ടൂര്‍, ഐ.ബി .അബ്ദു റഹ്മാന് തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തിലെ ഒരു പാര്‍ട്ടികളോടും വിരോധമില്ലെന്നും, ഹര്‍ത്താല്‍ ദിനങ്ങളില്‍ ചികിത്സാ സഹായം ലഭിക്കാതെ രോഗികള്‍ കഷ്ടപ്പെടുന്നതിനെതിരെയാണ് സമരമെന്നും ഫാ. ഡേവിസ് ചിറമ്മല്‍ പറഞ്ഞു.
















