തിരുവനന്തപുരം: യുഡിഎഫ് ഹര്‍ത്താല്‍ സമാധാനപരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട അക്രമങ്ങളെ പെരുപ്പിച്ചുകാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ അനാവശ്യമായി പ്രകോപനം ഉണ്ടാക്കുകയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഹർത്താൽ ദിനത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം മറികടന്ന് സംസ്ഥാനത്ത് വ്യാപകമായി ആക്രമണങ്ങള്‍ ഉണ്ടായി. തിരുവനന്തപുരത്തും കൊച്ചിയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് എൽഐസി ഓഫീസും കണ്ണൂരിൽ ബാങ്കും ഹർത്താൽ അനുകൂലികൾ ബലമായി പൂട്ടിച്ചു.
കണ്ണൂർ ഡിസിസി അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു ബാങ്ക് പൂട്ടിച്ചത്. പലയിടത്തും പ്രവർത്തകർ വാഹനങ്ങൾ തടയുകയും ചെയ്തു. അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞു.
















