ന്യൂദല്‍ഹി: സോളാര്‍ കേസിലെ പ്രതി സരിതാ നായരുടെ രഹസ്യമൊഴി രേഖാപ്പെടുത്താത്ത എറണാകുളം അഡീഷണല്‍ സി.ജെ.എം എന്‍.വി രാജുവിനെതിരെ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്അച്യുതാനന്ദന്റെ പരാതി.
മജിസ്ട്രേറ്റിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട്സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കാണ് വി.എസ് പരാതി നല്‍കിയത്. മജിസ്ട്രേറ്റിന്റെ തെറ്റായ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കിയതായി വി.എസും സ്ഥിരീകരിച്ചു.
രാജുവിനെതിരായ അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ചിരുന്നുവെന്നും യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കിയെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
















