പുല്‍പ്പള്ളി: ടാക്‌സി വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരു സ്ത്രീയുള്‍പ്പെടെ രണ്ടുപേരെ ബത്തേരി എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെ പുല്‍പ്പള്ളി മരിയ ജംഗ്ഷന് സമീപത്ത് നിന്ന് 2.80 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. പടിഞ്ഞാറത്തറ സ്വദേശി ഫാത്തിമ, ഈങ്ങാപ്പുഴ സ്വദേശി ഹുസൈന്‍ എന്നിവരാണ് പിടിയിലായത്.
ബത്തേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ആര്‍. വിനോദ്, വി.ബി. നിഷാദ്, ടി.ജി. പ്രസന്ന എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
















