Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്തസാക്ഷികളെ വിസ്മരിച്ച് ഇടതു രാഷ്‌ട്രീയ ജാഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2017, 07:11 pm IST
in Kerala

ആലപ്പുഴ: പുന്നപ്ര-വയലാര്‍ വാരാചരണ കാലയളവില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കൊട്ടിഘോഷിച്ച് രാഷ്‌ട്രീയ പ്രചാരണ ജാഥ നടത്താനുള്ള സിപിഎമ്മിന്റെയും സിപിഐയുടെയും തീരുമാനം വിവാദമാകുന്നു.  സിപിഎം മുന്‍കാലങ്ങളിലും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും രക്തസാക്ഷികളുടെ പേരില്‍ മേനി നടിക്കുന്ന സിപിഐയും സിപിഎം മാതൃക സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് അണികള്‍ പറയുന്നത്.

ഒക്‌ടോബര്‍ 20 മുതല്‍ 27 വരെയാണ് പുന്നപ്ര, മാരാരിക്കുളം, വയലാര്‍ രക്തസാക്ഷി വാരാചരണങ്ങള്‍ നടത്തുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ വേരോട്ടം പകര്‍ന്നു നല്‍കിയ സമരത്തിന്റെ വാര്‍ഷികാചരണം വര്‍ഷങ്ങളായി ഇരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഒന്നിച്ചാണ് നടത്തുന്നത്.

വാരാചരണ കാലയളവില്‍ മറ്റു പ്രധാന പരിപാടികള്‍ ഒന്നും നടത്താറുമില്ല. എന്നാല്‍ ഈ മാസം 21 മുതല്‍ അടുത്ത മാസം മൂന്ന് വരെ സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ രാഷ്‌ട്രീയ പ്രചാരണജാഥകള്‍ നടത്താന്‍ തീരുമാനിച്ചതാണ് പാര്‍ട്ടി നേതാക്കളെയും അണികളെയും ഒരുപോലെ നിരാശരാക്കുന്നത്.

തെരഞ്ഞെടുപ്പ് ഒന്നും അടുത്തു വരാനില്ലാത്ത സാഹചര്യത്തില്‍ രക്തസാക്ഷി വാരാചരണ കാലയളവില്‍ പ്രചരണ ജാഥ നടത്താന്‍ തീരുമാനിച്ചത് പ്രസ്ഥാനത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരെ അപമാനിക്കുന്നതാണെന്നാണ് വിമര്‍ശനം ഉയരുന്നത്.

പാര്‍ട്ടി പിളര്‍പ്പിന് ശേഷമുള്ള ഏതാനും വര്‍ഷങ്ങള്‍ ഒഴികെ സിപിഎമ്മും സിപിഐയും സംയുക്തമായാണ് വാരാചരണം നടത്തുന്നത്. ജാഥ നടത്താനുള്ള തീയതി അടക്കം സിപിഎം തീരുമാനിച്ചപ്പോള്‍ സിപിഐ നേതാക്കള്‍ തലകുലുക്കി അംഗീകരിച്ചത് മുന്‍കാല സിപിഐ നേതാക്കളുടെ ആര്‍ജ്ജവം ഇപ്പോഴത്തെ നേതൃത്വത്തിന് ഇല്ലാത്തത് കൊണ്ടാണെന്നും വിമര്‍ശനം ഉയരുന്നു. സിപിഎം മുന്‍കാലങ്ങളിലും രക്തസാക്ഷി വാരാചരണം വിസ്മരിച്ച് പാര്‍ട്ടി പരിപാടികള്‍ നടത്തിയിട്ടുണ്ട്.

എതാനും വര്‍ഷം മുമ്പ് രക്തസാക്ഷി വാരാചരണ കാലയളവില്‍ സിപിഎം കേന്ദ്രകമ്മറ്റി യോഗം നിശ്ചയിച്ചിരുന്നു. എന്നാല്‍ വി.എസ്. അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയും താന്‍ കമ്മറ്റിയില്‍ പങ്കെടുക്കില്ലെന്ന് നേതൃത്വത്തിന് കത്തയയ്‌ക്കുകയും ചെയ്തു.

സംഭവം വിവാദമായപ്പോള്‍ കേന്ദ്രകമ്മറ്റി യോഗം റദ്ദാക്കി അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ളവര്‍ വയലാറില്‍ എത്തുകയുമായിരുന്നു.

പുന്നപ്ര-വയലാര്‍ സമരത്തില്‍ താന്‍ പങ്കെടുത്തതായി വിഎസ് പോലും അവകാശപ്പെടാറില്ലെങ്കിലും പാര്‍ട്ടി വിഎസിനെ സമരനായകനെന്ന് വാഴ്‌ത്തി വാരാചരണത്തിന്റെ തുടക്കവും അവസാനവും പതിവായി എത്തിക്കാറുണ്ട്.

സമരത്തില്‍ കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്നോ, എത്ര പേര്‍ മരിച്ചുവെന്നോ എഴുപത്തിയൊന്നാം വാര്‍ഷികത്തിലും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ തയ്യാറാകാത്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വാരാചരണങ്ങള്‍ കായികമേളകളും കലാമത്സരങ്ങളും നടത്തി ആഘോഷമാക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.