Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സക്കറിയയെ തല്ലിയത് എന്തിനായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2017, 06:16 pm IST
in Kerala

‘ആര്‍എസ്സ്എസ്സുകാരും ബിജെപിക്കാരും ന്യൂനപക്ഷങ്ങളെ കൊല്ലാന്‍ വരുമ്പോള്‍ തടയുന്നതുകൊണ്ട് സിപിഎമ്മുകാര്‍ ആക്രമിക്കപ്പെടുന്നു’. രാജ്യത്തെമ്പാടും സിപിഎം പ്രചരിപ്പിക്കുന്നത് അങ്ങിനെയാണ്. നട്ടാല്‍ മുളയ്‌ക്കാത്ത നുണയാണിതെന്ന് നാല് വറ്റ് കഴിക്കുന്നവര്‍ക്കെല്ലാം അറിയാം.

സിപിഎമ്മിന്റെ അക്രമത്തിന് വിധേയരാകാത്ത ആരെങ്കിലുമുണ്ടോ കേരളത്തില്‍? എന്തിനായിരുന്നു സാഹിത്യകാരന്‍ പോള്‍ സക്കറിയയെ കൊല്ലാന്‍ നോക്കിയത്. അതും പയ്യന്നൂരില്‍ വച്ചുതന്നെയാണല്ലോ.

പോള്‍ സക്കറിയ പേരെടുത്ത ഹിന്ദുത്വവിരുദ്ധനാണ്. ആര്‍എസ്എസ്-ബിജെപി എന്നീ സംഘടനകളെ പരിഹസിക്കാനും രൂക്ഷമായി വിമര്‍ശിക്കാനും ലഭിക്കുന്ന ഒരവസരവും പാഴാക്കില്ലെന്നു മാത്രമല്ല, അവസരമുണ്ടാക്കിയും അധിക്ഷേപിക്കും. 2010 ജനുവരി 10 നാണ് പയ്യന്നൂരിലെ സഖാക്കളുടെ കൈക്കരുത്ത് സക്കറിയയ്‌ക്ക് ബോധ്യപ്പെട്ടത്.

ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനാണ് സക്കറിയ പയ്യന്നൂരിലെത്തിയത്. പ്രസംഗത്തിനിടയില്‍ പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളെ സഖറിയ വിമര്‍ശിച്ചു. പോരേ പൂരം! കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആരെയും വിമര്‍ശിക്കാം, തല്ലാം. പക്ഷേ മറിച്ചായാലോ, പ്രശ്‌നം ഗുരുതരമാണ്. അസഹിഷ്ണുതയുടെ കുരുപൊട്ടും.

സക്കറിയ പ്രസംഗിച്ചുകൊണ്ടിരിക്കെ ഒരുകൂട്ടം സഖാക്കള്‍ സ്റ്റേജിലേക്ക് ഓടിക്കയറി കുത്തിനുപിടിച്ചു. പിന്നെ പൊതിരെ തല്ലാണ്. എങ്ങനെയോ സ്റ്റേജില്‍ നിന്നിറങ്ങിയോടി റെയില്‍വേ സ്റ്റേഷനിലെത്തി തിരുവനന്തപുരത്തേക്ക് വണ്ടികയറി.

കാലങ്ങളായി സംഘപരിവാറിനെതിരെ വാക്ശരം ഉതിര്‍ക്കുന്ന സക്കറിയയ്‌ക്ക് ഒരിക്കല്‍പ്പോലും ശാരീരികമായ ആക്രമണത്തെ ഭയക്കേണ്ടിവന്നില്ല. കമ്മ്യൂണിസ്റ്റുകാരന്‍ തന്നെയായ കെ.സി. ഉമേഷ് ബാബുവിന് എത്രതവണ വധഭീഷണിയും കൈയേറ്റവുമുണ്ടായി. വി.എസ്. അച്യുതാനന്ദന്റെ നിലപാടിനൊപ്പം നിന്നതിനാണത്. മികച്ച നയതന്ത്രജ്ഞനായ ടി.പി. ശ്രീനിവാസന്‍ അടിയേറ്റ് വീണില്ലേ?

ആര്‍എസ്എസുകാരനായതാണോ കാരണം! ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സമ്മിറ്റിന് കോവളത്തെത്തിയപ്പോഴാണ് കുട്ടി സഖാക്കള്‍ അദ്ദേഹത്തിന്റെ കരണത്തടിച്ചത്. അടിയേറ്റ് നിലത്തുവീഴുമ്പോള്‍ നിരവധി പോലീസുകാര്‍ സമീപത്തുണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസ കണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്നു ശ്രീനിവാസന്‍.

കേരളത്തിന്റെ അഭിമാനമായിരുന്നില്ലേ മികച്ച ശില്പിയും സാഹിത്യകാരനുമായ എം.വി. ദേവന്‍. അദ്ദേഹത്തെ വകവരുത്താന്‍ കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയിലെ വീട്ടിലേക്ക് മാരകായുധങ്ങളുമായി സിപിഎമ്മുകാര്‍ ചെന്നില്ലേ. അദ്ദേഹത്തെ കിട്ടാത്ത പക തീര്‍ത്തത് വീടിനോടായിരുന്നില്ലേ? ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍.

സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റുകാരനുമായ കെ. മാധവന്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആരെയും ആശ്ചര്യപ്പെടുത്തുന്നതല്ലേ. പാര്‍ട്ടിക്ക് വഴങ്ങിയില്ലായിരുന്നെങ്കില്‍ അവര്‍ എന്നെയും കൊല്ലുമായിരുന്നു എന്ന് മാധവന്‍ പറഞ്ഞത് 1996 ലാണ്. 2001 നവംബര്‍ നാലിന് കെ. മാധവനുമായുള്ള അഭിമുഖം മനോരമ ഞായറാഴ്ച പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പനെ വധിക്കാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പദ്ധതിയിട്ടതായി മാധവന്‍ വെളിപ്പെടുത്തി. ”കേളപ്പനെ അറ്റാക്ക് ചെയ്യാന്‍ പാര്‍ട്ടി പദ്ധതിയുണ്ടായിരുന്നു.” എന്ന് ഇ.കെ.നായനാരും സ്ഥിരീകരിച്ചു. മാധവന്‍ പറയുന്നു: ”ഞാന്‍ പാര്‍ട്ടിയുടെ കാസര്‍കോട് താലൂക്ക് (ഇന്ന് ജില്ല) സെക്രട്ടറിയായിരിക്കുമ്പോഴാണ് കേളപ്പനെ കൊല്ലാന്‍ പദ്ധതിയുണ്ടാക്കിയത്.

അന്ന് ഇന്നത്തെ പോലുള്ള പാര്‍ട്ടി കമ്മിറ്റികളില്ല. അണ്ടര്‍ ഗ്രൗണ്ടിലായിരുന്നല്ലോ പ്രവര്‍ത്തനം. പരസ്പരം കത്ത് കൊടുത്തയച്ചും രഹസ്യസങ്കേതത്തില്‍ കണ്ടുമുട്ടിയും എടുക്കുന്ന തീരുമാനങ്ങളാണ്. നായനാര്‍ അന്ന് കാസര്‍കോട്ട് ഒളിവിലായിരുന്നു. നായനാരെ പോലെ വേറെയും സഖാക്കളുടെ അറിവോടെയാണ് കേളപ്പനെ അറ്റാക്ക് ചെയ്യാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ എനിക്കായില്ല. വല്ലാത്ത വേദനയും തോന്നി. കേളപ്പന്റെ കൂടെയാണല്ലോ ഞാന്‍ സ്വാതന്ത്ര്യസമരത്തിനിറങ്ങിയത്. കേളപ്പന്‍ കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നാണ് അവര്‍ പറഞ്ഞത്. അത് ശരിയുമായിരുന്നു. കമ്മ്യൂണിസത്തിനെതിരെ നാടുനീളെ നടന്ന് പ്രസംഗിച്ചിരുന്നു.

എന്നാലും കേളപ്പന്‍ പ്രധാനമായും എതിര്‍ത്തത് ഞങ്ങളുടെ അക്രമരാഷ്‌ട്രീയത്തിനെയായിരുന്നു. ഉറച്ച കമ്മ്യൂണിസ്റ്റായപ്പോഴും അക്രമം ശരിയല്ലെന്ന അഭിപ്രായം എനിക്കുമുണ്ടായിരുന്നു. എന്റെ നിലപാടിനെ എതിര്‍ത്ത് മലബാര്‍ പാര്‍ട്ടി കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് നായനാരായിരുന്നു. കയ്യൂരിലെ ഒരു യോഗസ്ഥലത്ത് കേളപ്പനെ കൊല്ലാന്‍ പദ്ധതിയിട്ടു.

ഞാനതിനെ എതിര്‍ത്തു. അങ്ങനെ എന്നെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടിയില്ലെങ്കില്‍ ജീവിതമില്ല എന്നായിരുന്നു അന്നത്തെ തോന്നല്‍. അങ്ങനെ ഇഷ്ടമില്ലാതിരുന്നിട്ടും കേളപ്പനെ കൊല്ലാനുള്ള തീരുമാനം ഞാനും അംഗീകരിച്ചു. പാര്‍ട്ടിക്ക് വഴങ്ങിയില്ലെങ്കില്‍ എന്നെയും കൊല്ലുമായിരുന്നു…”

സ്റ്റാലിനും ലെനിനും ചെഗുവേരയും പോള്‍പോട്ടുമൊക്കെയാണ് ഇന്നും കമ്മ്യൂണിസ്റ്റുകാരുടെ മാതൃകാപുരുഷന്മാര്‍. ഇവര്‍ കൊന്നുതള്ളിയ മനുഷ്യര്‍ ലക്ഷങ്ങളാണെന്നറിയുമ്പോഴാണ് അത്രയും ഇവര്‍ വളര്‍ന്നില്ലെന്ന് ബോധ്യപ്പെടുന്നത്.

(അവസാനിക്കുന്നില്ല)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.