ഇരിട്ടി: കടുബശ്രീയുടെ ആഭിമുഖ്യത്തില്‍ ആറളം പഞ്ചായത്തില്‍ ആരംഭിച്ച ‘ആറളം എഗ്‌സി ‘ന്റെ വിപണന ഉദ്ഘാടനം 17ന് നടക്കും. ആറളം പഞ്ചായത്തിനെ സമ്പൂര്‍ണ മുട്ട ഗ്രാമമാക്കുന്നതിന് ശേഷം ബാക്കി വരുന്ന മുട്ടകള്‍ കുടുബശ്രീവഴി വിപണയിലെത്തിക്കുന്ന പദ്ധതിയാണ് ആറളം എഗ്‌സ്. മുണ്ടയാട് നിന്നുള്ള മുട്ടക്കോഴികളെ വീടുകളില്‍ അഴിച്ചുവിട്ട് വളര്‍ത്തി അവയില്‍ നിന്നും ശേഖരിക്കുന്ന മുട്ടയൊന്നിന് 5.50 പൈസക്ക് കുടുംബശ്രീകള്‍ വഴി പഞ്ചായത്തിലെ പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കുകയും ഇവിടെ നിന്ന് മുട്ടയുടെ ഗുണമേന്മ പരിശോധിച്ച് പ്രത്യേക പേപ്പര്‍ പാക്കറ്റുകളിലാക്കി ലേബലും വിലയും, ഭക്ഷ്യയോഗ്യമായി കഴിക്കാവുന്ന തിയതിയും രേഖപെടുത്തിയാണ് മുട്ടകള്‍ വിപണിയിലിറക്കുക. മൃഗസരംക്ഷണ വകുപ്പ്, കുടുംബശ്രീ, ആത്മ എന്നിവയുടെ സംയുക്ത സംരഭമാണ് ആറളംമുട്ടകള്‍. ജൈവ തീറ്റകളും മരുന്നുമാണ് കോഴികള്‍ക്ക് അധികവും നല്‍കുന്നത്. മഞ്ഞള്‍വെള്ളം, തുളസിയിലനീര് തുടങ്ങിയവ കോഴിക്ക് നല്‍കുന്നതിനാല്‍ മുട്ടയിലും ഈ ഗുണങ്ങള്‍ ഉണ്ടാകും. സണ്ണി ജോസഫ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. എടൂര്‍ വെറ്റനറി സര്‍ജന്‍ പി.എന്‍ ഷിബു പദ്ധതി വിശദീകരിക്കും. ഗ്രാമങ്ങളില്‍ പോലും വ്യാജ മുട്ടകള്‍ പെരുകുന്നുവെന്ന പ്രചരണം നില്‍കുന്നതിനാലാണ് ഓരോ കുടുംബത്തിലും ആവശ്യത്തിലുള്ള മുട്ട ഉല്്പാദിപിപ്പിക്കുകയും ബാക്കി വരുന്നവ ന്യായ വിലക്ക് വീട്ടില്‍ നിന്ന് ശേഖരിക്കാനും അധികൃതര്‍ പദ്ധതിയിട്ടത്. മാതൃക പഞ്ചായത്ത് പദ്ധതി ഉള്‍പെടുത്തി സബ്‌സിഡി നിരക്കില്‍ കോഴിക്കുഞ്ഞുങ്ങളെ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തിരുന്നു.
















