Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

മത്സ്യക്കൃഷി ജീവിതമാര്‍ഗം; അധ്വാനത്തിന് സര്‍ക്കാര്‍ അംഗീകാരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 07:45 pm IST
inVaradyam

ശ്രീനിഷ് വിളവെടുപ്പിനിടെ

എട്ട് വര്‍ഷം മുമ്പ് പാട്ടത്തിനെടുത്ത ഒരു കുളത്തില്‍ ആരംഭിച്ച മത്സ്യക്കൃഷി. ഇന്നത് 56 കുളങ്ങളിലായി 49 ഏക്കറോളം വ്യാപിച്ച് കിടക്കുന്നു. തുടക്കത്തില്‍ കൈമുതലായി ഉണ്ടായിരുന്നത് അധ്വാനിക്കാനുള്ള മനസ്സും, ആത്മസുഹൃത്തിന്റെ പിന്തുണയും. ചെറുപ്പം മുതല്‍ മത്സ്യങ്ങളെ സ്‌നേഹിച്ചിരുന്ന ശ്രീനിഷ് പിന്നീട് തന്റെ ഉപജീവനമാര്‍ഗമായും അവയെ തന്നെ തിരഞ്ഞെടുത്തു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അധ്വാനത്തിന് ഫലമായി മത്സ്യങ്ങള്‍ മികച്ച വരുമാനം നല്‍കി. ഒപ്പം ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ശുദ്ധജല മത്സ്യകര്‍ഷകനുള്ള അവാര്‍ഡും തൃശൂര്‍ ജില്ലയിലെ കടങ്ങോട് വലിയപറമ്പില്‍ വി.എസ്. ശ്രീനിഷിനെ തേടിയെത്തി. ഒരു കുളം പോലും സ്വന്തമായില്ലാതെയാണ് ശ്രീനിഷ് മികച്ച നേട്ടം കൈവരിച്ചത് എന്നത് മറ്റൊരു പ്രത്യേകത.

കഴിഞ്ഞ വര്‍ഷം 20 കുളങ്ങളില്‍ മാത്രം നടത്തിയ വിളവെടുപ്പില്‍ ശ്രീനിഷിന് 25 ടണ്‍ മത്സ്യമാണ് ലഭിച്ചത്. കട്‌ല, രോഹു, മൃഗാല്‍ തുടങ്ങിയ പരമ്പരാഗത ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. 100 മുതല്‍ 140 രൂപ വരെയാണ് വില. ശരാശരി 100 രൂപ വീതം കണക്കാക്കിയാല്‍ പോലും നടന്നത് 15 ലക്ഷത്തിന്റെ വില്‍പ്പന. ആത്മസുഹൃത്തിന്റെ നിര്‍ദ്ദേശാനുസരണം ആദ്യ പരിചയക്കാരന്റെ കുളത്തിലാണ് കൃഷി തുടങ്ങിയത്. പിന്നീടാണ് പഞ്ചായത്ത് കുളം പാട്ടത്തിനെടുത്തത്. ഇന്ന് തദ്ദേശവകുപ്പിന്റെ കുളങ്ങള്‍ മാത്രം 48 എണ്ണമുണ്ട്.

ആദ്യ പരീക്ഷണത്തില്‍ രണ്ട് ടണ്‍ മത്സ്യമാണ് ലഭിച്ചത്. ചെലവ് 10,000 രൂപയും. ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് രൂപയാണ് തുടക്കത്തില്‍ കൈയില്‍ കിട്ടിയത്. ആദ്യമായി ഒരു കുളം കൃഷിക്കായി ഒരുക്കുമ്പോള്‍ ഒരേക്കറിന് ഒന്നര ലക്ഷം രൂപ ചെലവ് വരും. പിന്നീടുള്ള വര്‍ഷങ്ങളില്‍ തീറ്റയ്‌ക്കും, കുളം വറ്റിക്കലിനുമൊക്കെയായി 20,000 രൂപയില്‍ താഴെ മാത്രമായിരുന്നു ആകെയുള്ള ചെലവ്. സ്വന്തമായി തന്നെ കൃഷി ചെയ്യുന്നതിനാല്‍ മറ്റ് കൂലി ചെലവുകളും ഒഴിവാക്കാന്‍ കഴിയുമെന്ന് ശ്രീനിഷ് പറയുന്നു.

ആദ്യ കൃഷിക്ക് ശേഷമാണ് ഉപജീവനം മത്സ്യക്കൃഷി തന്നെയെന്ന് ശ്രീനിഷ് ഉറപ്പിച്ചത്. വിജയലക്ഷ്യം വ്യക്തമായതോടെ ബെംഗളുരുവില്‍ ആത്മ നല്‍കിയ പരിശീലനത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു പിന്നീടുള്ള മുന്നേറ്റം. നിരവധി കുളങ്ങളിലായി കൃഷിയുള്ളതിനാല്‍ വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും വിളവെടുപ്പും നടത്താന്‍ കഴിയുന്നുണ്ട്. എട്ടര മാസമാണ് ശരാശരി വിളവെടുപ്പ് കാലം. തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായാണ് വില്‍പ്പന. മലിനമാകാത്ത വെള്ളവും, മികച്ച സംരക്ഷണവും ഒരുക്കാന്‍ കഴിഞ്ഞാല്‍ മത്സ്യക്കൃഷി പുതിയ തലമുറയ്‌ക്കും ഏറെ ആശ്രയിക്കാന്‍ കഴിയുന്ന ഉപജീവനമാണെന്നാണ് ശ്രീനിഷ് പറയുന്നത്. ബ്ലോക് തല അക്വാകള്‍ച്ചര്‍ കോഡിനേറ്ററായ അര്‍ച്ചനയാണ് ഭാര്യ. ശ്രീആദിത്യ, ശ്രീആദിസൂര്യ എന്നിവരാണ് മക്കള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

World

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

India

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

Sports

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.