Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്രസീലും സ്‌പെയിനും നോക്കൗട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 11:13 pm IST
inSports

കൊച്ചി: ബ്രസീലും സ്‌പെയിനും അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍. കൊച്ചിയില്‍ നടന്ന കളിയില്‍ സ്‌പെയിന്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഉത്തരകൊറിയയെ കീഴടക്കിയപ്പോള്‍ ഗോവയിലെ ഫട്ടോര്‍ദ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീല്‍ ഇതേ മാര്‍ജിനില്‍ നൈജറിനെ തകര്‍ത്തു. മൂന്ന് മത്സരങ്ങളും വിജയിച്ച ബ്രസീല്‍ 9 പോയിന്റുമായി ഗൂപ്പ് ചാമ്പ്യന്മാരായപ്പോള്‍ രണ്ട് കളികളില്‍ ജയിച്ച സ്‌പെയിന്‍ ആറ് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി.

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വിജയം അനിവാര്യമാണെന്ന തിരിച്ചറിവില്‍ സ്‌പെയിന്‍ ഉത്തര കൊറിയക്കെതിരെ തുടക്കം മുതലേ മികച്ച മുന്നേറ്റങ്ങള്‍ മെനഞ്ഞു. റൂയിസും ടോറസും ഗോമസും എണ്ണയിട്ട യന്ത്രം കണക്കെ മധ്യനിര മുതല്‍ എതിര്‍ ബോക്‌സ് വരെ ഒത്തൊരുമിച്ച് പന്തെത്തിച്ചു തുടങ്ങിയതോടെ ഉത്തരകൊറിയന്‍ പ്രതിരോധം ആടിയുലഞ്ഞു. നാലാം മിനിറ്റില്‍ അവര്‍ ലീഡ് നേടുകയും ചെയ്തു. മുഹമ്മദ് മൗക്—ലിസാണ് സ്‌പെയിന് ലീഡ് സമ്മാനിച്ചത്. ബോക്‌സിനു പുറത്തുനിന്നും സെസാര്‍ ഗിലാബര്‍ട്ട് നീട്ടി നല്‍കിയ പന്ത് പിടിച്ചെടുത്തായിരുന്നു മൗഖ്‌ലിസിന്റെ തകര്‍പ്പന്‍ ഫിനിഷിങ്. പിന്നീട് സ്പാനിഷ് താരങ്ങളുടെ സര്‍വ്വാധിപത്യമായിരുന്നു . ഉത്തര കൊറിയന്‍ ഗോള്‍മുഖത്ത് അവര്‍ മുന്നേറ്റങ്ങളുടെ പെരുമഴ തീര്‍ത്തു.

17-ാം മിനിറ്റില്‍ സെസാര്‍ ഗിലാബര്‍ട്ടിനെ ബോക്‌സിനു തൊട്ടുപുറത്ത് കിം ചുങ് ജിന്‍ വീഴ്‌ത്തിയതിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും, സെര്‍ജിയോ ഗോമസിന്റെ പാസില്‍ മൗഖ്‌ലിസിന്റെ ഷോട്ട് ക്രോസ്ബാറിലുരുമ്മി പുറത്തേക്കു പറന്നു. 21-ാം മിനിറ്റില്‍ യുവാന്‍ മിറാന്‍ഡയുടെ പാസില്‍ സെര്‍ജിയോ ഗോമസ് തൊടുത്ത ബുള്ളറ്റ് ഷോട്ടും പുറത്തുപോയി. തുടര്‍ച്ചയായെത്തിയ സ്പാനിഷ് മുന്നേറ്റങ്ങളെ ചെറുക്കാന്‍ ഉത്തരകൊറിയന്‍ പ്രതിരോധം യഥേഷ്ടം കോര്‍ണറും ഫ്രീകിക്കും വഴങ്ങി. 27ാം മിനിറ്റില്‍ മുഹമ്മദ് മൗക്—ലിസ് എടുത്ത കോര്‍ണര്‍ കിക്കില്‍ യുവാന്‍ മിറാന്‍ഡ കൃത്യമായി തലവച്ചെങ്കിലും പന്തു പോസ്റ്റിലിടിച്ച് തെറിച്ചു. പന്തു കിട്ടിയ സെസാര്‍ ഗിലാബര്‍ട്ടിന്റെ ഷോട്ട് ഉത്തരകൊറിയ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. അധികം കഴിയും മുന്നേ ഗിലാബര്‍ട്ടിന് ലഭിച്ച അവസരം പാഴാക്കി. ബോക്‌സിനു മുന്നില്‍നിന്നും ഗിലാബര്‍ട്ട് തൊടുത്ത ഷോട്ട് ഉത്തരകൊറിയന്‍ ഗോളിയുടെ നീട്ടിയ കൈകളെ മറികടന്നെങ്കിലും പന്ത് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക്.

ഇടയ്‌ക്ക് ആബേല്‍ റൂയിസിനും കിട്ടി ഉറച്ച ഗോളവസരം. ഉത്തരകൊറിയയുടെ പോസ്റ്റിനു മുന്നില്‍ ഗോള്‍കീപ്പറിനൊപ്പം ഭാഗ്യവും ലഭിച്ചതോടെ അവയിലൊന്നുപോലും ലക്ഷ്യത്തിലെത്തിയില്ല. പിന്നീട് ഗിലാബര്‍ട്ടിന്റെ പാസില്‍ സെര്‍ജിയോ ഗോമസ് തൊടുത്ത ഷോട്ട് ഗോളിയെ മറികടന്നെങ്കിലും നിരങ്ങിയെത്തിയ ഉത്തരകൊറിയന്‍ താരം അപകടമൊഴിവാക്കി. ഉത്തര കൊറിയന്‍ ഗോളിയുടെ മിന്നുന്ന പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്ന് സ്‌പെയിനിനെ തടുത്തുനിര്‍ത്തിയത്. ആദ്യപകുതിയില്‍ 72 ശതമാനവും പന്ത് കൈവശംവെച്ച സ്‌പെയിന്‍ ആകെ പായിച്ചത് 17 ഷോട്ടുകള്‍. അതില്‍ നാലെണ്ണം ലക്ഷ്യത്തിലേക്ക്. എന്നാല്‍ ഒരിക്കല്‍ മാത്രമേ ഉത്തര കൊറിയന്‍ ഗോളിയെ മറികടക്കാന്‍ കഴിഞ്ഞുള്ളു. . സ്‌പെയിന്‍ താരങ്ങളുടെ മുന്നേറ്റത്തെ തടയാന്‍ പലപ്പോഴും പരിക്കന്‍ അടവുകളും കൊറിയ പുറത്തെടുത്തു. ഇതിന്റെ ഫലമായി ആദ്യ പകുതിയില്‍ തന്നെ രണ്ട് മഞ്ഞക്കാര്‍ഡും റഫറി പുറത്തെടുത്തു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സ്പാനിഷ് ഗോള്‍മുഖത്തേക്ക് ഉത്തര കൊറിയന്‍ മുന്നേറ്റം. 47-ാം മിനിറ്റില്‍ അവരുടെ ഹാന്‍ ക്യോങ് ഹുന്‍ ബോക്‌സിന് പുറത്തുനിന്ന് പായിച്ച ലോങ്‌റേഞ്ചര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പറന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 71-ാം മിനിറ്റില്‍ സ്‌പെയിന്‍ രണ്ടാം ഗോള്‍ നേടി. ക്ലോസ് റേഞ്ചില്‍ നിന്ന് സെസാര്‍ ഗിലാബെര്‍ട്ട് പായിച്ച ഷോട്ടാണ് ഗോളിയെ മറികടന്ന് വലയില്‍ കയറിയത്. 84-ാം മിനിറ്റില്‍ കൊറിയയുടെ പെയ്‌ക് ക്വാന്‍ മിന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ അവര്‍ പത്തുപേരായി ചുരുങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

Kerala

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

Kerala

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.