Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗിനിയയെ തകര്‍ത്ത് ജര്‍മനി പ്രീക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 11:11 pm IST
inSports

കൊച്ചി: കൊച്ചിയിലെ പച്ചപ്പുല്‍ മൈതാനത്ത് മികച്ച പ്രകടനം നടത്തിയ ജര്‍മ്മനി അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടര്‍ ൈഫനലില്‍. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ ഗിനിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മ്മനി അവസാന 16-ല്‍ ഒന്നായത്.  മഡ്ഗാവില്‍ നടന്ന മത്സരത്തില്‍ ഇറാന്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കോസ്റ്ററിക്കയെ തകര്‍ത്ത് ഗ്രൂപ്പ് സി ചാമ്പ്യന്മാരായി . ഇറാന് പിന്നില്‍ രണ്ടാമതായാണ് ജര്‍മ്മനിയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.

പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഗിനിയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ സ്‌ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്‌മ അവരെ വലച്ചു. ആദ്യപകുതിയില്‍ 55 ശതമാനവും പന്ത് നിയന്ത്രിച്ച ഗനിയ താരങ്ങള്‍ 13 ഷോട്ടുകളാണ് ജര്‍മ്മന്‍ ഗോള്‍മുഖത്തേക്ക് ഉതിര്‍ത്തത്. അതേസമയം ജര്‍മ്മനി പായിച്ച 11 ഷോട്ടുകളില്‍ നാലെണ്ണം ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും ഒരിക്കല്‍ മാത്രമാണ് ഗിനിയ ഗോളി കീഴടങ്ങിയത്.

തുടക്കം മുതല്‍ ജര്‍മ്മനിയുടെ മുന്നേറ്റമായിരുന്നു. . ഒന്നാം മിനിറ്റില്‍ മധ്യനിരയില്‍നിന്നും നീട്ടിക്കിട്ടിയ പന്തുമായി ബോക്‌സിലേക്കു കടക്കാനുള്ള ജമ്മന്‍ ക്യാപ്റ്റന്‍ ഫിറ്റേ ആര്‍പ്പിന്റെ ശ്രമം തടഞ്ഞ ഇസ്മയില്‍ ട്രാവോറിനു പിഴച്ചു. ജര്‍മ്മന്‍ ക്യാപ്റ്റനെ വീഴ്‌ത്തിയതിന് മഞ്ഞക്കാര്‍ഡും ബോക്‌സിനു തൊട്ടുവെളിയില്‍ ഫ്രീകിക്കും. എന്നാല്‍ കിക്കെടുത്ത യാന്നിക് കെയ്റ്റലിന്റെ ഷോട്ട് പിഴച്ചു. തൊട്ടുപിന്നാലെ ലഭിച്ച കോര്‍ണറും ലക്ഷ്യത്തിലെത്തിക്കാന്‍ ജര്‍മ്മനിക്ക് കഴിഞ്ഞില്ല. എന്നാല്‍ എട്ടാം മിനിറ്റില്‍ ജര്‍മ്മനി ലീഡ് നേടി.

ഗിനിയന്‍ താരം ഇസ്മയില്‍ ട്രാവോര്‍ വരുത്തിയ പിഴവില്‍ നിന്നായിരുന്നു ജര്‍മ്മനിയുടെ ഗോള്‍. ബോക്‌സിനു സമീപം പന്ത് സഹതാരത്തിനു നല്‍കാനുള്ള ശ്രമം ജര്‍മന്‍ താരം ഡെന്നിസ് ജാസ്‌ട്രെംബിസ്‌കിയിലേക്ക്. ഡെന്നിസ് നീട്ടി നല്‍കിയ പാസ് യാന്‍ ഫിറ്റെ ആര്‍പ്പിലേക്ക്. ബോക്‌സിനുള്ളില്‍ ആവശ്യത്തിനു സമയമെടുത്ത് ആര്‍പ്പ് തൊടുത്ത ഷോട്ട് ഗിനിയ ഗോള്‍കീപ്പര്‍ മുഹമ്മദ് കമാറയെ കബളിപ്പിച്ച് വലയില്‍. സ്‌കോര്‍ 1-0.

എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ഗിനിയ ഉജ്ജ്വലമായി പൊരുതി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 26-ാം മിനിറ്റില്‍ ഗിനിയ ഗോള്‍ മടക്കി. ജര്‍മ്മന്‍ പ്രതിരോധത്തിന്റെ പിഴവില്‍നിന്നു ലഭിച്ച പന്തുമായി വലതുവിങ്ങിലൂടെ ഇബ്രാഹിം സൗമയുടെ മുന്നേറ്റം. ബോക്‌സിനുള്ളില്‍ കടന്ന സൗമ തൊടുത്ത പൊള്ളുന്ന ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്രോസ്ബാറിനു മുകളിലൂടെ പുറത്തേക്ക്. തൊട്ടുപിന്നാലെ എല്ലാ പിഴവുകള്‍ക്കും പരിഹാരമായി ഇബ്രാഹിം സൗദയുടെ തകര്‍പ്പന്‍ ഗോള്‍.

സമനില ഗോള്‍ വീണതോടെ കളിയുടെ ഗതിമാറി . തുടര്‍ച്ചയായ ആക്രമണങ്ങളുമായി ഗിനിയന്‍ ഗോള്‍മുഖം വിറപ്പിച്ച ജര്‍മ്മനി പ്രതിരോധത്തിലേക്ക് മാറുന്നതാണ് പിന്നീട് കണ്ടത്. അതേസമയം ഗിനിയ മികച്ച മുന്നേറ്റങ്ങളും നടത്തി. വലതു വിങ്ങില്‍ ഇബ്രാഹിം സൗദയും ഇടതു വിങ്ങില്‍ ക്യാപ്റ്റന്‍ ഫാജെ ടൂറെയും ജര്‍മനിയെ വിഷമത്തിലാക്കി. ഇടയ്‌ക്ക് കൗണ്ടര്‍ നീക്കങ്ങളിലൂടെ ജര്‍മ്മനി ഗിനിയന്‍ പോസ്റ്റിലേക്ക് മുന്നേറിയയെങ്കിലും ഗോള്‍ വഴങ്ങാതെ ഗിനിയയുടെ പ്രതിരോധം പിടിച്ചുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗിനിയ ഗോളില്‍ നിന്ന് രക്ഷപ്പെട്ടു. ജര്‍മ്മന്‍ താരം ആര്‍പ്പ് പായിച്ച ഷോട്ടാണ് ഗിനിയ ഗോളി കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. 61-ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരെ ജര്‍മ്മനി ലീഡ് ഉയര്‍ത്തി. സുന്ദരമായ നീക്കത്തിനൊടുവില്‍ നിക്കോളാസ് ക്യുഹെന്‍ ആണ് ഗിനിയ ഗോളിക്ക് ഒരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചത്. രണ്ടാം ഗോള്‍ വീണതിനു പിന്നാലെ, ഡോസ് സൗമയെ പിന്‍വലിച്ച് ഗിനിയ പരിശീലകന്‍ അലി സൗമയെ കളത്തിലിറക്കി. ഏതുവിധേനയും സമനില ഗോള്‍ കണ്ടെത്താനുള്ള ഗിനിയയുടെ ശ്രമം മത്സരത്തിന്റെ ആവേശം കെടാതെ കാത്തു. നിരവധി തവണ അവര്‍ ഗോളിനടുത്തെത്തിയെങ്കിലും ഷൂട്ടിങിലെ പിഴവ് തിരിച്ചടിയായി.

80-ാം മിനിറ്റില്‍ ജര്‍മ്മന്‍ താരം നിക്കൊളാസ് ക്യുഹെന്റെ ഉറച്ച ഗോള്‍ ശ്രമം ഗിനിയ ഗോള്‍കീപ്പര്‍ അസാധ്യമായാണു തടുത്തിട്ടത്. തൊട്ടുപിന്നാലെ ഗിനിയന്‍ താരങ്ങളുടെ കൗണ്ടര്‍ അറ്റാക്ക് ഗാലറിയില്‍ ആവേശം നിറച്ചെങ്കിലും അഗിബു കമാറയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി. ഇന്‍ജുറി ടൈമില്‍ വഴങ്ങിയ പെനാല്‍റ്റിയില്‍നിന്ന് ജര്‍മ്മനിയുടെ സഹ്‌വേര്‍ഡി സെറ്റിന്‍ പട്ടിക പൂര്‍ത്തിയാക്കിയതിനൊപ്പം പ്രീക്വാര്‍ട്ടര്‍ യോഗ്യത ലഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

Kerala

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

Kerala

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.