ന്യൂദല്‍ഹി: തെരുവ് നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ഡോളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാത്തതിന് ചീഫ് സെക്രട്ടറിക്കെതിരെ സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. 7.75 ലക്ഷം രൂപയാണ് ഡോളിയുടെ കുടുംബത്തിന് ലഭിക്കാനുള്ളത്.
ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച ഉദാസീനതയില്‍ കോടതി രോഷം പിടിപ്പിച്ചു. കോടതിയലക്ഷ്യ നടപടികള്‍ എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ടാണ്‌നോട്ടീസ്. സംസ്ഥാന സര്‍ക്കാരിനെതിരെഡോളിയുടെ ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. തെരുവ് നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
















