ന്യൂദല്‍ഹി: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരായ പീഡന കേസുകളിലെ അറസ്റ്റിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്ന ഉത്തരവ് പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി. രണ്ടംഗ ബെഞ്ച് ജൂലൈയില്‍ പുറപ്പെടുവിച്ച ഉത്തരവ് സ്ത്രീകളുടെ അവകാശ സംരക്ഷണത്തെ ദുര്‍ബലപ്പെടുത്തിയെന്ന് വ്യക്തമാക്കിയാണ് ഉത്തരവ് പുനപരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.
പരാതി ലഭിച്ചാലുടന്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുന്ന രീതിക്ക് കോടതി ഉത്തരവിനെ തുടര്‍ന്ന് നിയന്ത്രണം വന്നിരുന്നു. മജിസ്‌ട്രേറ്റിനോ പോലീസിനോ ലഭിക്കുന്ന പരാതികള്‍ ജില്ലാതര കുടുംബക്ഷേമ സമിതിക്ക് നല്‍കി, സമിതി റിപ്പോര്‍ട്ട് വരുന്നതു വരെ ആരോപണ വിധേയരെ അറസ്റ്റ് ചെയ്യുന്നതിനായിരുന്നു നിയന്ത്രണം. അറസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തേണ്ടത് നിയമ നിര്‍മ്മാണ സഭകളാണെന്ന് പറഞ്ഞാണ് ഉത്തരവ് പുനപരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്.
















