തിരുവനന്തപുരം: ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് – കേരളയ്‌ക്ക് സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് കോളേജ് അനുവദിച്ചു. ട്രസ്റ്റിന്റെ തോന്നയ്‌ക്കല്‍ സായിഗ്രാമത്തിലാണ് ‘ശ്രീ സത്യസായി ആര്‍ട്‌സ് & സയന്‍സ് കോളേജ്’ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ബിഎസ്‌സി ഫിസിക്‌സ്, ബികോം, ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിഷയങ്ങളിലാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുക. ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടവും മറ്റ് സൗകര്യങ്ങളും ട്രസ്റ്റ് തയ്യാറാക്കുകയും യൂണിവേഴ്‌സിറ്റിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും പരിശോധനയില്‍ എല്ലാം തൃപ്തികരമാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് കോളേജ് ആരംഭിക്കുന്നതിനുള്ള അംഗീകാരം സര്‍ക്കാര്‍ നല്‍കിയത്.
സായിഗ്രാമം ഉള്‍പ്പെടുന്ന ആറ്റിങ്ങല്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനാര്‍ത്ഥം ആണ് ട്രസ്റ്റ് ഇത്തരമൊരു കോളേജ് ആരംഭിക്കാന്‍ തയ്യാറായത്.
















