Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

 മഹാന്മാര്‍ തീര്‍ത്ഥങ്ങളെ തീര്‍ത്ഥീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 09:31 pm IST
in Samskriti

 

ബലരാമന്‍ തീര്‍ത്ഥാടനം കഴിഞ്ഞ് ദ്വാരകയില്‍ തിരിച്ചെത്തി. ബലരാമന്റെ തീര്‍ത്ഥാടനം കൊണ്ട് ആര്‍ക്കാണ് ഗുണം കിട്ടിയത്?. ആരുടെ പാപങ്ങളാണ് തീര്‍ന്നത്?. അശാന്തിയിലായിരുന്ന ബലരാമന്റെ മനസിന് ശാന്തി കൈവന്നു എന്നു വേണമെങ്കില്‍ പറയാം. വാസ്തവത്തില്‍ ഭഗവാന്റെ മനസ്സിന് എന്ത് അശാന്തിയാണുള്ളത്. പരമാത്മാവിന് അശാന്തിയോ? എന്നാല്‍ മഹാമായയുടെ പ്രഭാവം അംഗീകരിക്കാനായി അശാന്തി ഭാവിക്കുകയാണ്. തീര്‍ത്ഥാടന സ്ഥാപനങ്ങളെ തീര്‍ത്ഥീകരിക്കാനായിരുന്നു ബലരാമന്റെ തീര്‍ത്ഥാടനം. ആ പാദസ്പര്‍ശത്താല്‍ അവ കൂടുതല്‍ ശുദ്ധമായി.

മഹാത്മാക്കളുടെ പ്രവര്‍ത്തനങ്ങളെല്ലാം സമൂഹത്തിന്റെ ശ്രേയസ്സിനുളളതാണ്. ഗുരുദേവന്‍ പാടിയപോലെ ”അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം” എന്ന സങ്കല്‍പം മാത്രമാണുള്ളത്.

തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ വിദുരരോട് യുധിഷ്ഠിരന്‍ സൂചിപ്പിച്ചതുപോലെ ‘തീര്‍ത്ഥകുര്‍വന്തി തീര്‍ത്ഥാനി’ എന്നതാണ് അവസ്ഥ. തീര്‍ത്ഥങ്ങളെ യഥാര്‍ത്ഥ തീര്‍ത്ഥങ്ങളാക്കുകയാണ് മഹാത്മാക്കള്‍ ചെയ്യുന്നത്.

പണ്ട് ഭഗീരഥന്റെ തപസ്സുകാലത്ത് ഗംഗാദേവിയെ ഭൂതലത്തിലേക്കയച്ചപ്പോള്‍ ഭൂമിയുടെ പാപഭാരം തീര്‍ക്കലായിരുന്നു ഉദ്ദേശ്യം. പാപികളായവര്‍ വന്ന് സ്‌നാനം ചെയ്യുമ്പോള്‍ അവരുടെ പാപം അതില്‍ ലയിച്ചില്ലാതാകും. അവര്‍ പരിശുദ്ധരാകും. അവര്‍ മോക്ഷത്തിനര്‍ഹരാകും. ദുര്‍മൃതിയില്‍പ്പെട്ടവര്‍ ഈ ഗംഗാസ്പര്‍ശത്താല്‍ മോക്ഷപ്രാപ്തി യുണ്ടാകും.

ഈ ഘട്ടത്തിലാണ് ഗംഗാദേവി സ്വാഭാവികമായും തന്റെ സംശയം ഭഗവാനോട് ഉന്നയിച്ചത്. ഏറെ പാപികള്‍ എന്നില്‍ സ്‌നാനം ചെയ്യുമ്പോള്‍ ആ പാപക്കറകളാല്‍ ഞാന്‍ നിന്ദ്യയായിത്തീരില്ലേ. പ്രത്യേകിച്ചും കലിയുഗത്തില്‍ മനുഷ്യര്‍ ഏറെ പാപികളാകും. നിന്ദ്യന്മാരും നീചന്മാരും മ്ലേച്ഛന്മാരും പെരുകും. അവരുടെ പാപക്കറകള്‍ എന്നില്‍ ചേര്‍ന്ന് ഞാന്‍ പാപപങ്കിലയാകില്ലേ.

അതിന് ഭഗവാന്‍ അനുഗ്രഹവാക്കുകള്‍ ചൊരിഞ്ഞുകൊണ്ട് കൊടുത്ത മറുപടിയെന്തായിരുന്നു? മഹാത്മാക്കള്‍ നിന്നില്‍ വന്നു സ്‌നാനം ചെയ്യുമ്പോള്‍ അതുവരെ നിന്നിലുള്ള പാപമെല്ലാം ആ പുണ്യം കൊണ്ടുതന്നെ ഇല്ലാതാകും. അതിനാല്‍ പാപികള്‍ കുളിക്കുന്നതോര്‍ത്തു വിഷമിക്കേണ്ട. പുണ്യാക്തമാക്കളും വന്നു കുളിക്കും.

ഈ അനുഗ്രഹത്താല്‍ ഗംഗ ഇന്നും പവിത്രയായിത്തുടരുന്നു.

യുധിഷ്ഠിരന്‍ വിദുരരെ സേവിച്ചിരുത്തി സല്‍ക്കരിച്ചുകൊണ്ട് സംസാരിച്ചപ്പോള്‍

ചോദിച്ചു.

”ഭവദ്വിധാ ഭാഗവതാസ്തീര്‍ത്ഥ

ഭൂതാഃ സ്വയം വിഭോ

തീര്‍ത്ഥീ കുര്‍വന്തി തീര്‍ത്ഥാനി

സ്വാന്തസ്ഥേന ഗദാഭൃതാ”

ഭവാനെപ്പോലുള്ള ഭാഗവതന്മാര്‍ സ്വയമേവ പരിശുദ്ധന്മാരും തീര്‍ത്ഥങ്ങളായി മാറിയവരുമാണ്. അന്തസ്ഥിതനായ ഗദാചക്രധാരിയാല്‍തന്നെ തീര്‍ത്ഥങ്ങളായ മാറിയവരാണല്ലോ അങ്ങയെപ്പോലുള്ള മഹാത്മാക്കള്‍. ആ സ്ഥിതിക്ക് മഹാപുണ്യാത്മാക്കളായ അങ്ങയെപ്പോലുളളവര്‍ തീര്‍ത്ഥാടനം നടത്തുന്നത് സ്വയം ശുദ്ധമാവാനല്ല, മറിച്ച് തീര്‍ത്ഥങ്ങളെ തീര്‍ത്ഥീകരിക്കാനാണ്.

വിദുരര്‍ക്ക് പാദപൂജ ചെയ്ത് ആദരിച്ച യുധിഷ്ഠിരന്‍ വിദുരരോട് ലോകവര്‍ത്തമാനങ്ങള്‍ ആരാഞ്ഞു. ഇതിന് മറുപടിയായി വിദുരര്‍ യുധിഷ്ഠിരനോട് പലതും പറഞ്ഞു. എന്നാല്‍ യുധിഷ്ഠിരന്‍ അനേ്വഷിച്ച പ്രധാന വിവരം വിദുരര്‍ പറഞ്ഞില്ല. യാദവന്മാരെല്ലാം സുഖമായിരിക്കുന്നോ എന്നായിരുന്നു യുധിഷ്ഠിരന്‍ അറിയാന്‍ ആഗ്രഹിച്ചത്. എന്താണ് യദുക്കളെക്കുറിച്ച് വിദുരര്‍ ഒന്നും പറയാതിരുന്നത്?

”നന്വപ്രിയം ദുര്‍വിഷഹം നൃണാം

സ്വയമുപസ്ഥിതം

നാവേദയേത് സകരുണോ ദുഃഖിതാന്‍

ഭ്രഷ്ടുമക്ഷമഃ”

മനുഷ്യര്‍ക്ക് വിഷമമുണ്ടാക്കുന്ന സ്വയമേവയുണ്ടാകുന്ന കാര്യങ്ങള്‍ കരുണയുള്ളവരാരും പറഞ്ഞ് മറ്റുള്ളവരെ വിഷമിപ്പിക്കാറില്ല. യാദവന്മാരുടെ കാര്യം പറഞ്ഞ് പാണ്ഡവന്മാരെ വേദനിപ്പിക്കാന്‍ വിദുരര്‍ക്ക് താല്‍പര്യമില്ല. അതിനാലാണ് ആ വിവരങ്ങള്‍ പറയാതിരുന്നത്.

”സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്

ന ബ്രൂയാത് സത്യമപ്രിയം” എന്നാണ് ശാസ്ത്രവചനം. സത്യം പറയണം, പ്രിയം പറയണം. എന്നാല്‍ അപ്രിയമായ സത്യം പറയരുത്. അഥവാ അപ്രിയമായ വിധത്തില്‍ സത്യങ്ങള്‍ പറയരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Kerala

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

Varadyam

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

Kerala

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.